നൂതന ശാസ്ത്രാഭിമുഖ്യങ്ങൾ യുവതലമുറയിൽ വളർത്തേണ്ടത് അനിവാര്യത: മാർ ജോസഫ് കല്ലറങ്ങാട്ട്

New Update
sasthra sankethika camp

പാലാ: നമ്മുടെ രാജ്യത്തെ യുവമനസ്സുകളിൽ ഒളിഞ്ഞുകിടക്കുന്ന നൂതന ആശയങ്ങൾ കണ്ടെത്തി ശാസ്ത്രാഭിമുഖ്യവും ഗവേഷണ ത്വരയും വളർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് 
പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.

Advertisment

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ  രാമപുരം  മാർ ആഗസ്തീനോസ് കോളേജിൽ  സംഘടിപ്പിച്ച അഞ്ചുദിവസത്തെ ശാസ്ത്ര സാങ്കേതിക ക്യാമ്പ്  'ഇൻസ്പെയർ' ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

യുവതലമുറയുടെ ആശയങ്ങളെ സർഗ്ഗാല്മക ഗവേഷണങ്ങളിലേക്ക് നയിക്കുമ്പഴാണ് രാജ്യത്തിൻറെ ശാസ്ത്രഗവേഷങ്ങളുടെ അടിത്തറ ശക്തിപ്പെടുന്നത്. അപ്പോൾ നമ്മുടെ മാനവ വിഭവശേഷി ലോകത്തിന് ഉപകാരപ്പെടും. ഇത്തരം ആശയങ്ങൾ പങ്കുവയ്ക്കുവാനും ചർച്ച ചെയ്യുവാനും ജിജ്ഞാസ വളർത്തുവാനും ചോദ്യങ്ങൾ  ഉന്നയിക്കുവാനുമുളള അവസരമാകട്ടെ ഇൻസ്പെയർ ക്യാമ്പ് എന്ന് അദ്ദേഹം ആശംസിച്ചു.

sasthra sankethika camp-2

നൂറ്റി പത്തോളം റാങ്കും നാക് എ ഗ്രെയ്‌ഡും നേടി ഉന്നത നിലയിൽ പ്രവർത്തിക്കുന്ന  മാർ ആഗസ്തീനോസ് കോളേജിന്റെ സംഘാടക മികവിനെ ബിഷപ്പ് അഭിനന്ദിക്കുകയുണ്ടായി. വിവിധ ജില്ലകളിൽനിന്നുമായി പത്താംക്‌ളാസ്സിൽ ഉന്നത വിജയം നേടിയ 150 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 

കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ കെ ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ റെവ. ഫാ. ബെർക്ക്മെൻസ് കുന്നുംപുറം, മാണി സി കാപ്പൻ എം എൽ എ, മധുര കാമരാജ് യൂണിവേഴ്സിറ്റി പ്രൊഫസർ  ഡോ. ആർ. രാമരാജ്, പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. സജേഷ്‌കുമാർ എൻ കെ. വൈസ് പ്രിസിപ്പൽ മാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ചെയർമാൻ ഡോയൽ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു

Advertisment