ഇടമറ്റം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെയും തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ മീനച്ചിൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയുടെ ഭാഗമായി തരിശ് നില നെൽകൃഷി വിത ഉദ്ഘാടനം ജോസ് കെ. മാണി എം.പി നാളെ 10.30 ന് ചീങ്കല്ല് പാടശേഖരത്തിൽ നിർവഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിക്കും. തരിശു നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നെല്ലുല്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് പഞ്ചായത്തും കൃഷിഭവനും ഈ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ തരിശായി കിടക്കുന്ന നാൽപ്പത് ഏക്കറോളം ഭൂമിയിൽ നെൽ കൃഷി ഇറക്കും. യോഗത്തിൽ ജില്ലാപഞ്ചായത്ത് മെമ്പർമാരായ രാജേഷ് വിളിപ്ലാക്കൽ, ജോസ് മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.