കോട്ടയം: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് പിന്നിലേക്ക് നീങ്ങി റോഡിന് എതിര്‍ വശത്തുള്ള പ്രസ്‌ക്ലബ്ബ് - പിഡബ്ല്യുഡി മന്ദിരങ്ങളുടെ ഗേറ്റും, മതിലും തകര്‍ന്നു. ഈസമയം റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. ഇന്നു പുലര്‍ച്ചെയാണ് സംഭവം.
കെ.എസ്.ആര്‍.ടി സിസ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്തുള്ള കയറ്റത്ത് ബസ് നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ കാപ്പി കുടിക്കുവാന്‍ പോയ സമയത്താണ് സംഭവം. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി റോഡ് കുറുകെ കടന്ന് എതിര്‍വശത്തുള്ള മതിലും ഗേറ്റും തകര്‍ത്ത് പ്രസ് ക്ലബ് - പിഡബ്ല്യുഡി മന്ദിരങ്ങളുടെ മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ റോഡില്‍ വാഹനങ്ങളും, വഴിയാത്രക്കാരും കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി