രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'മാക്സ്പെക്ട്ര' ഒക്ടോബർ 18ന്

ടെക്നോവ, ബയോക്വെസ്റ്, സ്പെല്ലാതോൺ,  കോർപ്പറേറ്റ് കോൺക്വെസ്റ്, കണ്ടന്റ് എഴുത്ത്,  ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ എന്നീ മത്സരങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്നത്

New Update
mac spectra

പാലാ: രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 വെള്ളിയാഴ്ച  'മാക്സ്പെക്ട്ര, മത്സരങ്ങൾ നടത്തുന്നു. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ സ്‌കിൽ & മാനേജ്മെന്റ് നൈപുണ്യം കണ്ടെത്തുന്നതിനും പങ്കുവെക്കുന്നതിനുമുള്ള അവസരമാണ് മാക്സ്പെക്ട്ര.

Advertisment

ടെക്നോവ, ബയോക്വെസ്റ്, സ്പെല്ലാതോൺ,  കോർപ്പറേറ്റ് കോൺക്വെസ്റ്, കണ്ടന്റ് എഴുത്ത്,  ട്രഷർ ഹണ്ട്, ഫൈവ്സ് ഫുട്ബോൾ എന്നീ മത്സരങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്നത്. ട്രഷർഹണ്ടിൽ ഒന്നാം  സ്ഥാനവും  മറ്റ്‌ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനവും നേടുന്നവർക്ക് ആകർഷകമായ ക്യാഷ് അവാർഡുകൾ   ഉണ്ടായിരിക്കുന്നതാണ്.

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് പ്രൊഫ. മാത്യു ടി മാതേക്കൽ എവർ റോളിംഗ് ട്രോഫിയും പ്രശംസാ  പത്രവും നൽകുന്നതാണ്. വിശദാംശങ്ങൾക്ക് - 9495443421, 9847828151 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisment