അച്ചടക്കവും പ്രൗഡിയും വിളംബരം ചെയ്ത് പാലായിൽ വിജയദശമി പഥസഞ്ചലനം നടന്നു

പാലാ പന്ത്രണ്ടാം മൈൽ വീരസവർക്കർ നഗറിൽ നടന്ന പൊതു പരിപാടിയിൽ റിട്ട. പോലീസ് സൂപ്രണ്ട് ടോജൻ വി.സിറിയക് അധ്യക്ഷനായി. കോട്ടയം വിഭാഗ് പ്രൗഢപ്രമുഖ് എസ് ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി.

New Update
vijayadashami maholsavam

പാലാ: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ജന്മദിനമായ വിജയദശമി ആഘോഷത്തിൻ്റെ ഭാഗമായി മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ പാലായിൽ പഥസഞ്ചലനവും പൊതുപരിപാടിയും ശാരീരിക പ്രദർശനവും നടന്നു. 

Advertisment

പാലാ പന്ത്രണ്ടാം മൈൽ വീരസവർക്കർ നഗറിൽ നടന്ന പൊതു പരിപാടിയിൽ റിട്ട. പോലീസ് സൂപ്രണ്ട് ടോജൻ വി.സിറിയക് അധ്യക്ഷനായി. ആർഎസ്എസുകാര്‍ നീതിയുടെ ഭാഗത്ത് നിന്നാണ് പ്രവർത്തിക്കുന്നത്. അച്ചടക്കടവും ദേശഭക്തിയും അവരുടെ മുഖമുദ്രയാണെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയം വിഭാഗ് പ്രൗഢപ്രമുഖ് എസ് ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യക്തികളിൽ ഞാൻ എന്ന ഭാവം ഇല്ലാതാക്കുകയാണ് രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ പ്രവർത്തനത്തിലൂടെ സംഭവിക്കുന്നത്. സംഘത്തിന് നേരിടേണ്ടിവന്ന എതിർപ്പിൻ്റെയും അവജ്ഞയുടെ കാലം കഴിഞ്ഞു. നവയുഗ സൂര്യോദയത്തിലേയ്ക്ക് ഭാരതത്തെ നയിക്കുന്ന കാഴ്ചയാണ് ഇന്ന് ലോക രാജ്യങ്ങൾ  നോക്കിക്കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

പൊൻകുന്നം സംഘ ജില്ലാ സംഘചാലകനും ജന്മഭൂമി ചീഫ് എഡിറ്ററുമായ കെ.എൻ രാമൻ നമ്പൂതിരി, മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.കെ. ഗോപകുമാർ എന്നിവർ സംബന്ധിച്ചു. ഖണ്ഡ് കാര്യവാഹ് വി.വിവേക് സ്വാഗതം പറഞ്ഞു.

കേസരി വാരികയുടെ പ്രചരണോദ്ഘാടനം ഭരണങ്ങാനം ഐ.എച്ച്.എം ഹോസ്പിറ്റലിലെ സീനിയർ ഫിസിഷ്യനും ഐ.എം.എ യുടെ മുൻ സംസ്ഥാന ജോ. സെക്രട്ടറിയുമായ ഡോ. ജി ഹരീഷ് കുമാരിന് നൽകികൊണ്ട്  ജില്ലാ സംഘചാലക് കെ.എൻ. രാമൻ നമ്പൂതിരി  നിർവ്വഹിച്ചു.

Advertisment