New Update
/sathyam/media/media_files/2024/10/21/ZgEbm4FA7iz1VZ07Chbn.jpg)
ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം നടപ്പിലാക്കുന്ന ഭിന്നശേഷി വയോജന സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് ചൊവ്വാഴ്ച (നാളെ) രാവിലെ 10.00 മണി മുതൽ 1.00 മണി വരെ ഇടമറ്റം പള്ളിയുടെ പാരിഷ് ഹാളിൽ വെച്ച് നടക്കും.
Advertisment
ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നിർവഹിക്കും. ക്യാമ്പിൻ്റെ ഭാഗമായി ഇ.എൻ.റ്റി, ഓർത്തോ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിട്ടുള്ള അറുപത് വയസ് കഴിഞ്ഞവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും ക്യാമ്പിൽ പങ്കെടുക്കാം.
പങ്കെടുക്കുന്നവർ 40% ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് / യുഡിഐഡി കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നീ രേഖകൾ കൈയ്യിൽ കരുതണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us