/sathyam/media/media_files/2024/10/22/BxK40WpBnpXvCdHSZRvS.jpg)
ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വർഷം നടപ്പിലാക്കുന്ന ഭിന്നശേഷി വയോജന സഹായ ഉപകരണ നിർണ്ണയ ക്യാമ്പ് ഇടമറ്റം പള്ളിയുടെ പാരിഷ് ഹാളിൽ വെച്ച് നടന്നു.
/sathyam/media/media_files/2024/10/22/YPO7fHb1OOzRyo3ig1sA.jpg)
രാവിലെ പത്തു മണിക്ക് ആരംഭിച്ച അർധ ദിന ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ലിൻസി മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുധീഷ് കുമാർ, ഡോ. സോണിയ ലോറൻസ് എന്നിവരുടെ നേതൃത്വത്തിൽ ഓർത്തോ, ഇ.എൻ.റ്റി പരിശോധനകൾ നടത്തി.
/sathyam/media/media_files/2024/10/22/fwjqeesMt7N4wChoaHqS.jpg)
പരിശോധനകൾക്ക് ശേഷം ആളുകൾക്കാവശ്യമായ ശ്രവണ സഹായ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഉപകരണങ്ങൾ പഞ്ചായത്തിൽ നിന്നും വിതരണം ചെയ്യുമെന്ന് പ്രസിഡൻ്റ് പറഞ്ഞു.
/sathyam/media/media_files/2024/10/22/FMrLruUUs9GATGYteiCg.jpg)
മെമ്പർമാരായ ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ, ബിജു റ്റി.ബി, പുന്നൂസ് പോൾ, ജയശ്രീ സന്തോഷ്, ബിജു കുമ്പളന്താനം, ബിന്ദു ശശികുമാർ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ മരിയ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us