Advertisment

ഉഴവൂർ പഞ്ചായത്ത് വാർഡ് 4 ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലമറ്റം കപ്പടകുന്നേൽ അംഗൻവാടിയിൽ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ക്യാമ്പില്‍ ബിപി, ഷുഗര്‍, ഹീമോഗ്ലോബിന്‍ എന്നിവ പരിശോദിക്കുന്നതിനു അവസരം ഉണ്ടായിരുന്നു. അയൺ, കാൽസ്യം ഗുളികകളുടെ വിതരണം, എലിപ്പനി പ്രതിരോധ ഗുളികകളുടെ വിതരണം, പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തപെട്ടു.

New Update
roga nirnaya camp

ഉഴവൂര്‍: ഉഴവൂർ പഞ്ചായത്ത് വാർഡ് 4 ആരോഗ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഎല്‍എല്‍എച്ച്എസ്എസിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെ ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പ് നെല്ലമറ്റം കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ച് നടത്തപ്പെട്ടു. 

Advertisment

medical camp uzhavoor

വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു. ക്യാമ്പില്‍ ബിപി, ഷുഗര്‍, ഹീമോഗ്ലോബിന്‍ എന്നിവ പരിശോദിക്കുന്നതിനു അവസരം ഉണ്ടായിരുന്നു. അയൺ, കാൽസ്യം ഗുളികകളുടെ വിതരണം, എലിപ്പനി പ്രതിരോധ ഗുളികകളുടെ വിതരണം, പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തപെട്ടു.

garden making

സ്കൂൾ എൻഎസ്എസ് കോർഡിനേറ്റർ പ്രിയ സജോ, അംഗൻവാടി അധ്യാപിക മിനി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സി മിനിമോൾ, ആരോഗ്യപ്രവർത്തകരായ സി സന്ധ്യ, ജിസ്‌മോൾ ജോബി, മോളി മാത്യു എന്നിവർ നേതൃത്വം നൽകി. 40 ഓളം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അംഗൻവാടിയുടെ മുൻപിൽ സ്നേഹരാമം പൂന്തോട്ടം സ്ഥാപിച്ചു.

Advertisment