ചാമപ്പാറ - വെള്ളാനി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ സമരം നടത്തി

New Update
bjp protest thalanad

തലനാട്: ചാമപ്പാറ - വെള്ളാനി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തലനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാമപ്പാറയിൽ പ്രതിഷേധ സമരം നടത്തി. ബിജെപി നേതാവും മുൻ എംഎല്‍എയുമായ പിസി ജോർജ് സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

Advertisment

കഴിഞ്ഞ പാർലമെന്റ് ഇലക്ഷന് ഒരാഴ്ച മുമ്പ് പണി തുടങ്ങുകയും ഇലക്ഷൻ കഴിഞ്ഞപ്പോൾ നിർത്തിവയ്ക്കുകയും ചെയ്യുകയാണുണ്ടായത്. നിരന്തരം അപകടങ്ങൾ തുടർക്കഥയായ ഈ റോഡിന്റെ പണി ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് നേതാക്കൾ അറിയിച്ചു.

ബിജെപി ഭരണങ്ങാനം മണ്ഡലം സെക്രട്ടറി സതീഷ് തലപ്പലം, കെ.ജി. മോഹനൻ, കെ ആർ സജി, സി കെ നസീർ, ഇന്ദിരാ ശിവദാസ്, പ്രതീഷ് മാത്യു, കെ ആർ ലാലാജി എന്നിവർ പ്രസംഗിച്ചു.

Advertisment