വിളക്കുമാടം: പാലാ സബ്ജില്ല 2024 - 25 വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 25, 28, 29, 30 തീയതികളിൽ വിളക്കുമാടം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലും സെന്റ് തെരേസാസ് യുപി സ്കൂളിലുമായി നടക്കും.
കലോത്സവത്തിന് മുന്നോടിയായി ഇന്ന് 9.30ന് പൈകയിൽ നിന്ന് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. 10:30ന് വിളക്കുമാടം പള്ളി പാരിഷ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ജോസ് കെ മാണി എംപി ഉദ്ഘാടനം നിർവഹിക്കും. മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും.
എ ഇ ഒ ഷൈല ബി പതാക ഉയർത്തും. സ്കൂൾ മാനേജർ ഫാ. ജോർജ് കുശുമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു പൂവത്തിനി ലോഗോ പ്രകാശനം നടത്തും. ജനറൽ കൺവീനർ ജോബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസ് ചെമ്പകശ്ശേരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോജൻ തൊടുകയിൽ, ഷൈനി ജോസ്, സിസ്റ്റർ ലിസ മാത്യൂസ്, പി ടി എ പ്രസിഡന്റ് ബിജോയ് തോമസ്, ടോബിൻ കെ അലക്സ്, ജോബി കുളത്തറ, അനിൽ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.