പ്രവിത്താനം സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ ദര്‍ശന തിരുനാള്‍ നവംബര്‍ 15 മുതല്‍ 18 വരെ. നവംബര്‍ 3 മുതല്‍ 9 വരെ കപ്പൂച്ചിന്‍ മിഷന്‍ ധ്യാനം

New Update
st. augustine forane church pravithanam

പ്രവിത്താനം: പ്രവിത്താനം സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ വി. ആഗസ്തീനോസിന്റെയും വി. മിഖായേല്‍ റേശ് മാലാഖയുടെയും ദര്‍ശന തിരുനാള്‍ നവംബര്‍ 15 മുതല്‍ 18 വരെ ആഘോഷിക്കും. നവംബര്‍ 3 മുതല്‍ 9 വരെ കപ്പൂച്ചിന്‍ മിഷന്‍ ധ്യാനം ഫാ. ജോസ് പുത്തന്‍പുരക്കലിന്റെ നേതൃത്വത്തില്‍ നടക്കും.

Advertisment

മൂന്നു മുതല്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് ആഘോഷമായ വി. കുര്‍ബാന, ധ്യാനം എന്നിവ ഉണ്ടായിരിക്കും. 10ന് പുലര്‍ച്ചെ 5.30ന് , 7, 9.45, വൈകിട്ട് 5 എന്നീ സമയങ്ങളില്‍ യഥാക്രമം പ്രവിത്താനം ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ് വേളൂപറമ്പില്‍, മാര്‍ സ്ലീവ മെഡിസിറ്റി ഡയറക്ടർ ഫാ. ജോസ് കീരഞ്ചിറ, പ്രവിത്താനം ഫൊറോന പള്ളി സഹവികാരി ഫാ. ജോര്‍ജ് പോളച്ചിറകുന്നുംപുറം, നീലൂര്‍ സാവിയോ ഹോം അസി. റെക്ടര്‍ ഫാ. മാത്യു അമ്മോട്ടുകുന്നേല്‍ എന്നിവര്‍ കുര്‍ബാന അര്‍പ്പിക്കും.

11ന് പുലര്‍ച്ചെ 5.30ന് വി. കുര്‍ബാന, വൈകിട്ട് 5ന് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് കദളിയില്‍ കുര്‍ബാന അര്‍പ്പിക്കും. 12ന് പുലര്‍ച്ചെ 5.30ന് കുര്‍ബാന, വൈകിട്ട് 5ന് പാലാ ഗുഡ്ഷെപ്പോര്‍ഡ് മൈനര്‍ സെമിനാരി പ്രഫ. റവ. ഡോ. ജോസഫ് അരിമറ്റത്തില്‍ കുര്‍ബാന അര്‍പ്പിക്കും.

13ന് പുലര്‍ച്ചെ 5.30ന് കുര്‍ബാന, 7ന് ഫാ. ജോര്‍ജ് പറമ്പില്‍തടത്തില്‍, 10ന് ഫാ.ജോസഫ് കുറുപ്പശേരിയില്‍, 5ന് ഫാ. ആന്റണി നങ്ങാപറമ്പില്‍ എന്നിവര്‍ ആഘോഷമായ വി. കുര്‍ബാന അര്‍പ്പിക്കും. 14ന് പുലര്‍ച്ചെ 5.30ന് കുര്‍ബാന, ഇടവക മധ്യസ്ഥനായ വി. ആഗസ്തിനോസിന് സമര്‍പ്പിച്ചുള്ള കൃതജ്ഞതാബലി, 5ന് ഫാ. ജോണ്‍ പാക്കരമ്പേല്‍ കുര്‍ബാന അര്‍പ്പിക്കും.

15ന് പുലര്‍ച്ചെ 5ന് കുര്‍ബാന, വൈകിട്ട് 4.40ന് ഇലക്തോരന്മാരുടെ വാഴ്ച, 5ന് ഫാ. ജോണ്‍സണ്‍ പരിയപ്പനാല്‍  കുര്‍ബാന അര്‍പ്പിക്കും. 6.30ന് പുതിയ മോണ്ടളത്തിന്റെ വെഞ്ചരിപ്പും കൊടിയേറ്റും പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. തുടര്‍ന്ന് ഡിജിറ്റല്‍ ഇലുമിനേഷന്‍ ലൈറ്റ് ഡിസ്പ്ലേയും പഞ്ചാരിമേളം എന്നിവ നടക്കും.

16ന് പുലര്‍ച്ചെ 5.30ന് കുര്‍ബാന, 6.15ന് പ്രസുദേന്തി വാഴ്ച, 6.30ന് കുര്‍ബാന, ഉച്ചകഴിഞ്ഞ് 3ന് ചെണ്ടമേളം, 4ന് കുര്‍ബാന (ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍), വൈകിട്ട് 5.15ന് പ്രദക്ഷിണം (തിരുഹൃദയ ടൗണ്‍ കപ്പേളയില്‍ നിന്ന്), 5.30ന്  തിരിവെഞ്ചരിപ്പ്, 5.45ന് പ്രദക്ഷിണം (ചെറുപുഷ്പം കപ്പേളയില്‍ നിന്ന്), 6.15ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജങ്ഷനില്‍ പ്രദക്ഷിണസംഗമം, 6.45ന് വേസ്പര (ഫാ. ജോസഫ് കുറുപ്പശേരിയില്‍), 7ന് പള്ളിക്കു ചുറ്റം പ്രദക്ഷിണം, 8.15ന് കപ്ലോന്‍ വാഴ്ച, 8.45ന് മേളസംഗമം.

പ്രധാന തിരുനാള്‍ ദിനമായ 17ന് പുലര്‍ച്ചെ 5.30ന് കുര്‍ബാന, 7ന് റവ. ഡോ. ജോസഫ് തടത്തില്‍ ആഘോഷമായ വി. കുര്‍ബാന അര്‍പ്പിക്കും. 9.30ന് ആഘോഷമായ തിരുനാള്‍  റാസ കുര്‍ബാന നടക്കും. ഫാ. അഗസ്റ്റിന്‍ കണ്ടത്തില്‍കുടിലില്‍, ഫാ. ജോര്‍ജ് പൊന്നംവരിക്കയില്‍, ഫാ. ജോസഫ് അമ്പാട്ട്, ഫാ. ജെയിംസ് പനച്ചിക്കല്‍കരോട്ട്, എന്നിവര്‍ നേതൃത്വം നല്‍കും.

റവ. ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ തുരുനാള്‍ സന്ദേശം നല്‍കും. 12ന് പ്രദക്ഷിണം, 5ന് ആഘോഷമായ വി. കുര്‍ബാന, 6.30ന് സ്റ്റീഫന്‍ ദേവസിയുടെ സംഗീതവിസ്മയം ഉണ്ടായിരിക്കും. 18ന് രാവിലെ 6ന് പരേതരായ ഇടവകാംഗങ്ങള്‍ക്കു വേണ്ടി കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ്.

Advertisment