/sathyam/media/media_files/uAjthVR4J2QN4A9GJd3p.jpg)
കടുത്തുരുത്തി: സംസ്ഥാനത്ത് വൈദ്യുതി ചാർജ് നിരക്ക് അടിക്കടി വർദ്ധിപ്പിക്കുന്നത് പകൽക്കൊള്ളയെന്ന് പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴി പറഞ്ഞു. കഴിഞ്ഞ വർഷം 40 പൈസാ നിരക്ക് കൂട്ടിയതിലൂടെ കെഎസ്ഇബിക്ക് അധിക വരുമാനമുണ്ടന്ന് കണക്കാക്കപ്പെടുന്നു. ഇപ്പോൾ അധിക സെസ് പിരിച്ച് പൊതുജനങ്ങളെ പിഴിഞ്ഞുറ്റി ലാഭം ഉണ്ടാക്കാനുള്ള ഗൂഡ നീക്കം ഇലക്ട്രിസിറ്റി ഉപഭോക്‌താക്കളോട് കാണിക്കുന്ന കൊടും വഞ്ചനയാണ്.
തലപ്പത്തിരിക്കുന്നവർ സാധാരണ ജനങ്ങളിലേക്ക് നിർബന്ധിത നിയമം അടിച്ചേൽപ്പിച്ച് കർശനമായും പിടിച്ചു പറിച്ചെടുക്കുന്ന നയം അവസാനിപ്പിക്കണം. ഇലക്ട്രിസിറ്റി ബോർഡിന്റെ സ്വതന്ത്ര അധികാരം സർക്കാർ ഏറ്റെടുക്കണം. ജനത്തെ ഇഞ്ച പരുവത്തിലാക്കുന്ന ചാർജ് വർദ്ധനവ് അവസാനിപ്പിക്കണമെന്നും സലിൻ കൊല്ലം കുഴി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം രൂക്ഷ സമരവുമായി സമിതി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us