തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനം വി.അൽഫോൻസാമ്മയുടെ കബറിടത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്ക്

New Update
bharanganam pilgrimage

ഭരണങ്ങാനം: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഭരണങ്ങാനം വി.അൽഫോൻസാമ്മയുടെ കബറിടത്തിലേക്ക് തീർത്ഥാടക പ്രവാഹം. തീർത്ഥാടനം നമ്മുടെ വിശ്വാസത്തെ ഉജജീവിപ്പിക്കുന്നു എന്ന് ഇടുക്കി രൂപതാ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവ് പ്രദക്ഷണത്തിന് മുൻപായുള്ള വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകി.

Advertisment

വിശ്വാസത്തെ ആഴമാക്കുവാൻ സ്നേഹത്തിൽ ഉത്തരോത്തരം വളരുവാനും അൽഫോൻസാമ്മയുടെ ജീവിതം നമ്മെ പ്രേരിപ്പിക്കുന്നു. ആഗോള സഭയിൽ പ്രഭ വീശുന്ന നമ്മുടെ സഹോദരിയുടെ തിരുനാളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

27 ന് വൈകുന്നേരം 6: 30 ന്  ജപമാല പ്രദക്ഷിണം വലിയ മഠത്തിലേക്ക് നടത്തപ്പെട്ടു. പ്രാർത്ഥനകൾക്കുശേഷം അരുവിത്തുറ കോളേജ് ബർസാർ ബിജു കുന്നയ്ക്കാട്ട് അച്ചൻ വചന സന്ദേശം നൽകി.

പ്രധാന തിരുനാൾ ദിനമായ ഇന്ന് വെള്ളിയാഴ്ച രാവിലെ 6:45 മുതൽ വൈകുന്നേരം 9:30 വരെ തുടർച്ചയായി വിശുദ്ധ കുർബാന കബറിടത്തിൽ അർപ്പിച്ചു. രാവിലെ 7:00 മണി മുതൽ നേർച്ചയപ്പo വിതരണവും നടത്തിവരുന്നു.

Advertisment