പാലായില്‍ മെഡിസിറ്റിക്ക് പിന്നാലെ കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി ചികില്‍സയും പരിചരണവും നല്‍കുന്ന സംവിധാനമൊരുക്കി പ്രവിത്താനം എംകെഎം ആശുപത്രി. വീട്ടിലെത്തുന്നത് ഡോക്ടറും നഴ്സും ലാബ് ടെക്നീഷ്യനും ഫാര്‍മസിസ്റ്റം അടങ്ങുന്ന സംഘം !

സഞ്ചരിക്കുന്ന ചികില്‍സാ സൗകര്യവുമായി ഇവര്‍ വീട്ടിലെത്തി രോഗിയെ പരിശോധിച്ച് രോഗനിര്‍ണയം നടത്തുകയും മരുന്ന്, ഡ്രെസിംങ്ങ്, ട്യൂബ് ഫീഡിംഗ്, യൂറിനറി കത്തീറ്ററൈസേഷന്‍ എന്നിവ ഒരുക്കി നല്‍കുകയും ചെയ്യും.

New Update
mkm hospital

പാലാ: കിടപ്പു രോഗികള്‍ക്ക് ആശ്വാസമായി വീട്ടിലെത്തി രോഗീപരിചരണ ചികില്‍സാ സൗകര്യമൊരുക്കി പ്രവിത്താനം മാര്‍ കാവുകാട്ട് മെമ്മോറിയല്‍ ആശുപത്രിയും രംഗത്ത്. പ്രവിത്താനം ഓർബിസ്ലിവ്സിനോട് സഹകരിച്ചാണ് ഹോംകെയർ സേവനം ഉറപ്പാക്കിയിരിക്കുന്നത്.

Advertisment

കിടപ്പു രോഗികള്‍ക്കും ആശുപത്രിയിലെത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും വേണ്ടിയാണ് ഡോക്ടര്‍, നഴ്സ്, ലാബ് ടെക്നീഷ്യന്‍സ്, ഫാര്‍മസിസ്റ്റ് എന്നിവരടങ്ങുന്ന സംഘത്തെ എംകെഎം ആശുപത്രി സജ്ജമാക്കിയിരിക്കുന്നത്.

സഞ്ചരിക്കുന്ന ചികില്‍സാ സൗകര്യവുമായി ഇവര്‍ വീട്ടിലെത്തി രോഗിയെ പരിശോധിച്ച് രോഗനിര്‍ണയം നടത്തുകയും മരുന്ന്, ഡ്രെസിംങ്ങ്, ട്യൂബ് ഫീഡിംഗ്, യൂറിനറി കത്തീറ്ററൈസേഷന്‍ എന്നിവ ഒരുക്കി നല്‍കുകയും ചെയ്യും.

ഇവര്‍ക്ക് ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ രോഗിയെ വീട്ടില്‍ നിന്നും ആശുപത്രിയിലെത്തിക്കുകയും ചെയ്യും. പാലായില്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലാണ് മുമ്പ് ഈ സേവനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കിടപ്പുരോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ സേവനം. ഒപി സിറ്റിംങ്ങിനൊക്കെ ഇത്തരം രോഗികളെ ആശുപത്രിയിലെത്തിക്കുക എന്നത് ബുദ്ധിമുട്ടേറിയ ദൗത്യവും പലപ്പോഴും അപ്രായോഗികവുമാണ്. അത്തരം സാഹചര്യങ്ങള്‍ ഉള്ളവര്‍ക്ക് വലിയ ആശ്വാസമാണ് ഇത്തരം പദ്ധതികള്‍.

Advertisment