/sathyam/media/media_files/3kLElDVFMdYxY6nTxu5c.jpg)
കോട്ടയം: ദേശീയോദ്ഗ്രഥനവും ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ സ്മരണകളുമേന്തി സൗത്ത് ബിഹാര്‍ യൂണിവേര്‍സിറ്റിയില്‍ എം.എ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി തന്റെ മടക്കയാത്രയിൽ സൈക്കിളിൽ ഭാരതപര്യടനം നടത്തി കോട്ടയം കുറവിലങ്ങാടിന് സമീപം വെമ്പള്ളി നാരകത്തുംപടി സ്വദേശിയായ അഖിൽ സുകുമാരൻ.
മെയ് 29ന് തന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി സൈക്കിളിലേറി ഭാരതത്തിന്‍റെ ഹൃദയവീഥിയിലൂടെ ദേശീയോദ്ഗ്രഥനം കണ്ടും ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ തത്വാദര്‍ശത്തിന്‍ വഴിവിളക്ക് തെളിയിച്ചും ബിഹാറില്‍ നിന്നും ഉത്തർപ്രദേശ്, ഹരിയാന, ഡല്‍ഹി, ഗുജറാത്ത്, മഹാരഷ്ട്ര, കര്‍ണ്ണാടക വഴി അഖിലെന്ന ഈ 25 വയസ്സുകാരന്‍ ഇപ്പോൾ കണ്ണൂർ ജില്ലയിൽ പര്യടനം തുടരുകയാണ്.
അദ്ദേഹത്തിന്റെ സൈക്കിളില്‍ ഇന്ത്യന്‍ പതാകയും അദ്ദേഹത്തിന്‍റെ യാത്രാ ലക്ഷ്യത്തെ ഉദ്ധരിച്ച ബോര്‍ഡുമുണ്ട്. യാത്രാദിനങ്ങളില്‍ ഡല്‍ഹിയില്‍ മാത്രമാണ് വെയിലിന്‍റെ ചൂടറിഞ്ഞതെന്നും ശേഷമുള്ളോരോ ദിനവും മഴയോടൊപ്പവുമായിരുന്നു എന്നും പറഞ്ഞു. ഓരോ ദിവസവും 100 കിലോമീറ്റെറെങ്കിലും താണ്ടി ബസ്റ്റാന്‍റുകളിലും, ബസ്റ്റോപ്പുകളിലും മറ്റും തല ചായ്ച്ചും നാട്ടുകാർ നൽകുന്ന ഭക്ഷണം സ്വീകരിച്ചും യാത്ര തുടരുകയാണ് അഖില്‍ സുകുമാരന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us