New Update
/sathyam/media/media_files/7wAPyXiP7kzBolDVSA49.jpg)
അറുന്നൂറ്റിമംഗലം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള അറുന്നൂറ്റിമംഗലം കൃപ സൗഹൃദവേദി പുരുഷസ്വയാശ്രയസംഘവും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഞായര്‍ രാവിലെ 9 മുതല്‍ ഒന്ന് വരെ അറുനൂറ്റിമംഗലം സെന്റ് ജോസഫ് ചര്‍ച്ച് ശതാബ്ദി സ്മാരകമന്ദിര ഹാളില്‍ വച്ച് നടക്കും.
Advertisment
അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് പള്ളി വികാരി റവ.ഫാദര്‍ ജെയിംസ് പൊങ്ങാന, കെ.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവരുടെ സാന്നിധ്യത്തിൽ മോന്‍സ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിര്‍വഹിക്കും. അന്വേഷണങ്ങള്‍ക്ക് 9495107709, 9946178939.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us