യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

New Update
crime gandhinagar

ഗാന്ധിനഗർ: യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതിനു ശേഷം അശ്ലീല ദൃശ്യങ്ങൾ കൈക്കലാക്കി ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മരങ്ങാട്ടുപള്ളി കുരിശുപള്ളി ഭാഗത്ത് കുഴിപ്പള്ളിൽ വീട്ടിൽ ഷിജി ജോർജ് എന്ന് വിളിക്കുന്ന ബെൻ റോബിൻ (36) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

ഇയാൾ യുവതിയെ പ്രണയം നടിച്ച് ഗാന്ധിനഗറിലുള്ള സ്വകാര്യ ഹോട്ടലിൽ വച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പിന്നീട് വീഡിയോ കോൾ വഴി യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പണം നൽകാത്തതിനെ തുടർന്ന് യുവതിയുടെ സുഹൃത്തിന് ഇയാൾ ഈ ദൃശ്യങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തു.

പരാതിയെ തുടർന്ന്  ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ ജയൻ പി.സി, സി.പി.ഓ മാരായ ഹരിപ്രസാദ് കെ.എച്ച്, രതീഷ്.ആർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Advertisment