/sathyam/media/media_files/JzCA0x0kSHNSjd5lEFeN.jpg)
പാലാ: ഹൈന്ദവ ആരാധനാ സങ്കൽപ്പങ്ങളെ പരസ്യമായി അവഹേളിച്ച നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ നടപടിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് മീനച്ചിൽ പ്രഖണ്ഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. വിവിധ ഹൈന്ദവ, സാമുദായിക സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. എൻ.കെ. മഹാദേവൻ, സെക്രട്ടറി വി.ആർ. വേണുഗോപാൽ, സംഭാഗ് സെക്രട്ടറി പി.എൻ. വിജയൻ, വിഭാഗ് സത്സംഗ പ്രമുഖ് എ.കെ. സോമശേഖരൻ, ജില്ലാ ഉപാദ്ധ്യക്ഷൻ രാജു മുരിക്കനാവള്ളി, മാതൃശക്തി സംയോജിക സുബി രാജേഷ്, ജില്ലാ സത്സംഗ പ്രമുഖ് കെ.എ.ഗോപിനാഥ്, സേവ പ്രമുഖ് ബി.രാമചന്ദ്രൻ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി മനു എന്നിവർ നേതൃത്വം നൽകി.
പൊതുസമ്മേളനത്തിൽ ധർമ്മ പ്രസാർ സംസ്ഥാന പ്രമുഖ് അരവിന്ദൻ അടൂർ മുഖ്യപ്രഭാഷണം നടത്തി. ഹൈന്ദവ ആരാധനാ സമ്പ്രദായങ്ങളെ അവഹേളിക്കുന്നതും മതസൗഹാർദ്ദം തകർക്കുന്നതുമായ നിലപാടാണ് സ്പിക്കർ എ.എൻ. ഷംസീറിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഗണപതി ഭാരതത്തിന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. ഇസ്ലാം വിശ്വാസപ്രമാണങ്ങൾ ഉണ്ടാകുന്നതിന് മുമ്പുതന്നെ ആരാധിച്ചിരുന്നതും പൂജിച്ചിരുന്നതുമായ മൂർത്തിയാണ് ഗണപതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us