ഓട്ടോ ഡ്രൈവറുടെ സത്യസന്ധത; ഡിസിസി വൈസ് പ്രസിഡന്‍റിന് പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് തിരികെ കിട്ടി

New Update
purse handed over

ഓട്ടോ ഡ്രൈവർ വെള്ളരിങ്ങാട്ട് മോഹനനും ജോയിയും ഡിസിസി വൈസ് പ്രസിഡണ്ട്‌ എ.കെ ചന്ദ്രമോഹന്‍റെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്സ് തിരിച്ചെല്പിച്ചപ്പോൾ

പാലാ: പാലാ കെഎസ്ആർടിസി സ്റ്റാന്റിന് സമീപം കാറൊതുക്കി പുറത്തിറങ്ങി നടന്നു നീങ്ങിയപ്പോൾ താഴെവീണു നഷ്ടപ്പെട്ടെന്ന് കരുതി അമ്പരന്ന കോട്ടയം ഡിസിസി സീനിയർ വൈസ് പ്രസിഡണ്ട്‌ എ.കെ ചന്ദ്രമോഹന് ആശ്വാസമായത് ജനറൽ ആശുപത്രി ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍റില്‍ നിന്ന് പേഴ്സും രേഖകളും കിട്ടി, ഏറ്റുവാങ്ങാൻ അഭ്യർത്ഥിച്ചുള്ള വിളിയായിരുന്നു. 

Advertisment

പണത്തോടൊപ്പം ഐഡന്‍റിറ്റി, ആധാർ, പാൻ കാർഡുകളും ഡ്രൈവിംഗ് ലൈസെൻസ് എന്നിവയും ഓട്ടോ ഡ്രൈവർ വെള്ളരിങ്ങാട്ട് മോഹനനും ജോയിയും ഇതര ഡ്രൈവർമാരും ചേർന്ന് ഉടമക്ക് കൈമാറി. എഐസിസിയുടെ കോൺഗ്രസ്‌ ഐഡന്‍റിറ്റി കാർഡിൽ ഫോൺ നമ്പർ ഉണ്ടായിരുന്നത് നഷ്ടപ്പെട്ട വസ്തുക്കള്‍ വേഗത്തിൽ തിരിച്ചു കിട്ടാൻ സഹായകമായി.

Advertisment