ജെസിഐ പാലാ സൈലോഗ്സിന്റെയും, ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ശുചീകരണ തൊഴിലാളികളെ ആദരിച്ചു

New Update
jci pala psylogs-2

ഈരാറ്റുപേട്ട: ജെസിഐ പാലാ സൈലോഗ്സിന്റെയും, ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. മുൻസിപ്പൽ കൗൺസിൽ ഹാളിൽ നടന്ന പ്രോഗ്രാമിൽ മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള 31 ശുചീകരണ തൊഴിലാളികളെയാണ് ആദരിച്ചത്.

Advertisment

ജെ സി ഐ പാലാ സൈലോഗ്സ് പ്രസിഡന്റ് ജെ സി ഓമന രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജെ.സി. അലക്സ് ടെസ്സി ജോസ് സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൽ ഖാദർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

jci pala psylogs-3

ചെറുപുഷ്പം ട്രസ്റ്റ് ഹോസ്പിറ്റൽ ഗൈനക്കോളജി ഡോക്ടർ സണ്ണി മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എ.എം.എ. ഖാദർ, ലയൺ ജില്ലാ പ്രോജക്ട്  കോർനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, പ്രോഗ്രാം കോർനേറ്റർ ജെ.സി.എസ് രാധാകൃഷ്ണൻ, ഹെൽത്ത് കമ്മിറ്റി ചെയർപേഴ്സൺ ഷാഫ്ന അമീൻ, ഹെൽത്ത് സൂപ്പർവൈസർ രാജൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജെ.സി ഗോപികൃഷ്ണൻ നന്ദിയും പറഞ്ഞു.

Advertisment