ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/media_files/2024/11/14/atwzuoL6XxlVnzovyOfW.jpg)
മരങ്ങാട്ടുപിള്ളി: ശരണമന്ത്രങ്ങളാല്‍ മുഖരിതമാകുന്ന വൃശ്ചികപ്പുലരിയില്‍ മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വൃശ്ചിത വ്രത മഹോത്സവത്തിന് തുടക്കം കുറിക്കും.
Advertisment
ശനിയാഴ്ച മുതല്‍ പതിവ് പൂജകള്‍ക്കു പുറമെ, ഭക്തരുടെയും കുടുംബങ്ങളുടെയും പേരിലുള്ള പ്രത്യേക പൂജ വഴിപാടുകളും ദീപാരാധനയും ഭജനയും മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം ഓരോ ദിവസവും നടക്കും. മണ്ഡല പൂജകള്‍ക്ക് മേല്‍ശാന്തി പി. പ്രവീണ്‍ തിരുമേനി നേതൃത്വം നല്‍കും.
/sathyam/media/media_files/2024/11/14/MUqVjVAlnKvHsUq9K3yE.jpg)
വൃശ്ചികോത്സവത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം കമ്മറ്റി ഭാരവാഹികളായ എ.എസ്. ചന്ദ്രമോഹനന്‍ , കെ.കെ. സുധീഷ്, പി.ജി. രാജന്‍, കെ.കെ. നാരായണന്‍, ഓമന സുധന്‍ എന്നിവര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us