Advertisment

ട്വൻ്റി 20 പാർട്ടി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നേതൃ സംഗമവും നടത്തി

New Update
20 20 party kanjirappally office

ട്വൻ്റി 20 പാർട്ടി കാഞ്ഞിരപ്പിള്ളി നിയോജക മണ്ഡലം കമ്മറ്റി ഓഫീസിൻ്റെ ഉദ്ഘാടനം പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് മെമ്പർ അഡ്വ. ചാർളി പോൾ നിർവ്വഹിക്കുന്നു. നിയോജകമണ്ഡലം പ്രസിഡൻ്റ് തോമസ് കോഴിമല, സോജൻ കല്ലക്കുളം, പി.എ സക്കീർ ഹുസൈൻ, എൻ റ്റി എബ്രഹാം,ജിസ് ജെയിംസ്, ബിനോയ് മാനുവൽ, ജോളി പടിഞ്ഞാറെക്കുറ്റ് , ടിജോ പുളിക്കൻ എന്നിവർ സമീപം

കാഞ്ഞിരപ്പളളി: ട്വൻ്റി 20 പാർട്ടി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നേതൃ സംഗമവും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് മെമ്പർ അഡ്വ. ചാർളി പോൾ നിർവ്വഹിച്ചു. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് തോമസ് കോഴിമല അധ്യക്ഷത വഹിച്ചു. 

Advertisment

സോജൻ കല്ലക്കുളം, പി.എ സക്കീർ ഹുസൈൻ, എൻ.റ്റി എബ്രഹാം, ജിസ് ജെയിംസ്, ബിജോയ് മാനുവൽ, ജോളി പടിഞ്ഞാറെക്കുറ്റ്, ടിജോ പുളിക്കൻ എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി കുരിശിങ്കൽ കടമപ്പുഴ ഹോസ്പിറ്റലിന് സമീപമാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

പഞ്ചായത്ത് തോറും കമ്മറ്റികൾ രൂപീകരിക്കുവാനും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എല്ലാ വാർഡുകളിലും മത്സരിക്കുവാനും തീരുമാനിച്ചു.



Advertisment