Advertisment

ലൈഫ് 2020 പദ്ധതിയിൽ ഉൾപ്പെടുത്തി മുളക്കുളം ഗ്രാമ പഞ്ചായത്തിൽ പൂർത്തിയാക്കിയ 62  വീടുകളുടെ താക്കോൽദാനവും, 2024-25 സാമ്പത്തിക വർഷത്തെ വീടുകളുടെ പ്രഖ്യാപനവും തിങ്കളാഴ്‌ച മന്ത്രി എം.ബി രാജേഷ് നിർവഹിക്കും

New Update
press club kaduthuruthy-2

പെരുവ: ലൈഫ് 2020 പദ്ധതിയിൽ ഉൾപ്പെടുത്തി മുളക്കുളം ഗ്രാമ പഞ്ചായത്തിൽ പൂർത്തിയാക്കിയ 62  വീടുകളുടെ താക്കോൽദാനവും, 2024-25 സാമ്പത്തിക വർഷത്തെ വീടുകളുടെ പ്രഖ്യാപനവും തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 3 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.

Advertisment

മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിക്കും. ചടങ്ങിൽ പദ്ധതി നിർവ്വഹണത്തിൽ സ്‌തുത്യർഹ സേവനം കാഴ്ച്ചവെച്ച വി.ഇ.ഒ. പ്രിൻഷാദ് പി.വൈ. യെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. സുനിൽ ആദരിക്കും.

മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ട്രയ്ന‌ിംഗ് പൂർത്തിയാക്കിയ അർധ വിദഗ്ദ്ധ തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റ് വിതരണം കോട്ടയം എം. പി. ഫ്രാൻസിസ് ജോർജ്ജ് നടത്തും. ജോസ്.കെ.മാണി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.വാസുദേവൻ നായർ, ജോസ് പുത്തൻകാല, നയന ബിജു, ഷീല ജോസഫ്, ടി.എസ്. ശരത് തുടങ്ങിയവർ പ്രസംഗിക്കും.

കടുത്തുരുത്തിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് ടി.കെ. വാസുദേവൻ നായർ, മെമ്പർമാരായ അജികുമാർ, ജോയി നടുവിലേടം തുടങ്ങിയവർ പങ്കെടുത്തു.

Advertisment