കുര്യനാട്: കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കന്ററി സ്കൂളിന് ഒരു പൊൻതൂവൽ കൂടി ലഭിച്ചിരിക്കുന്നു. സ്കൂളിന് സ്വന്തമായി ഒരു ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
ആധുനിക സൗകര്യങ്ങളോട് കൂടിയാണ് ഈ ഇൻഡോർ സ്റ്റേഡിയം പണികഴിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമാക്കിയാണ് ഈ സംരംഭത്തിനു സ്കൂൾ മാനേജ്മെന്റ് തുടക്കം കുറിച്ചത്.
സെന്റ് ആൻസിലെ കുട്ടികളും അധ്യാപകരും വളരെ പ്രതീക്ഷയോടെയാണ് ഈ സ്റ്റേഡിയത്തെ കാണുന്നത്. ഉയർന്ന നിലവാരത്തിലുള്ള ആയിരകണക്കിന് കുട്ടികളെ വാർത്തെടുത്ത ഈ കലാലയം വിദ്യാഭ്യാസമേഖലയിൽ നിർണ്ണായകമായ സ്വാധിനം ചെലുത്തുന്നുണ്ട്.
ഇവിടെ യഥാർഥ്യമാകുന്ന വലിയ പദ്ധതിക്ക് നാന്ദി കുറിക്കുകയും ഇതിനുവേണ്ടി അക്ഷിണം യത്നിക്കുകയും ചെയ്തത് സ്കൂൾ മാനേജർ സ്റ്റാൻലി ചെല്ലിയിൽ അച്ചനാണ്. അദ്ദേഹത്തോടൊപ്പം സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാ. ജോബി മത്തൻകുന്നേൽ, വൈസ് പ്രിൻസിപ്പാൾ ആശ ജോസഫ്, പിന്റു ജേക്കബ് നടുവിലെകുറ്റ്, ജോസ് തോമസ് എന്നിവരും ഇതിൽ സഹസംരംഭകരായി.
ഇൻഡോർ സ്റ്റേഡിയത്തിന്റെ ആശിർവാദം നവംബർ 26 ന് രാവിലെ 10 മണിക്ക് സി.എം.ഐ സഭയുടെ കോട്ടയം പ്രൊവിൻസിന്റെ അധ്യക്ഷൻ റവ. ഫാ. എബ്രഹാം വെട്ടിയാങ്കൽ നിർവഹിക്കും. തുടർന്ന് ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ നടൻ ലാലു അലക്സ് നിർവഹിക്കും.
ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് സ്കൂൾ മാനേജർ റവ. ഫാ. സ്റ്റാൻലി ചെല്ലിയിൽ ആണ്. തദവസരത്തിൽ കോർപ്പറേറ്റ് മാനേജർ റവ.ഫാ. ബാസ്റ്റിൻ മംഗലത്തിൽ, റവ. ഫാ. ജോബി മത്തൻകുന്നേൽ, പിന്റു നടുവിലെകുറ്റ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.