എലിക്കുളം: ചെങ്ങളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ജോയിസ് പുതുവേലിയെ, കേരളാ കോണ്‍ഗ്രസ് (എം) എലിക്കുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നൽകിയ സ്വീകരണ സമ്മേളനത്തിൽ വച്ച് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ജോസ് പാറേക്കാട്ട് ഷാളണിയിച്ച് സ്വീകരിച്ചു.
സാജന്‍ തൊടുക, തോമസുകുട്ടി വട്ടയ്ക്കാട്ട്, അവിരാച്ചന്‍ കോക്കാട്ട്, ജിമ്മിച്ചന്‍ മണ്ഡപം, ഗ്രമാപായത്ത് പ്രസിഡന്‍റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, ഷെയ്സ് കോഴിപൂവനാനിക്കല്‍, വില്‍സണ്‍ പതിപ്പള്ളില്‍, മാത്യു മണ്ഡപം എിവര്‍ സന്നിഹിതരായിരുന്നു.