പാലാ: പാലാ മുനിസിപ്പാലിറ്റി വാര്‍ഡ് ഡിലിമിറ്റേഷന്‍ പരാതിരഹിതമായി ചെയ്യണമെന്നും ചില വാര്‍ഡുകളില്‍ രാഷ്ട്രീയനേട്ടത്തിന്റെ നിഴല്‍ കാണുന്നുണ്ടെന്നും ആയത് ജനാധിപത്യരീതിയില്‍ പരിഹരിക്കണമെന്നും പാലാ മുനിസിപ്പല്‍ കോണ്‍ഗ്രസ് ഡിലിമിറ്റേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
മാന്യമായ രീതിയില്‍ ഡിലിമിറ്റേഷന്‍ നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനും കമ്മറ്റി തീരുമാനിച്ചു. ചെയര്‍മാന്‍ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി. സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി. സെക്രട്ടറി ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് വിഷയാവതരണം നടത്തി. സതീഷ് ചൊള്ളാനി, എം.സുരേഷ്, ആര്‍. മനോജ്, സാബു എബ്രാഹം, ഷോജി ഗോപി, ആനി ബിജോയി, വി.സി. പ്രിന്‍സ്, രാഹുല്‍ പി.എന്‍.ആര്‍., ലിസിക്കുട്ടി, ടോണി തൈപ്പറമ്പില്‍, ജോസ് പനയ്ക്കച്ചാലില്‍, ബിജോയി മണര്‍കാട്ട് എന്നിവര്‍ പ്രസംഗിച്ചു.