Advertisment

എം.സി. റോഡില്‍ നിന്ന് അതിരമ്പുഴ റോഡിലേക്കുള്ള ലിങ്ക് റോഡ് അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷം.  ആറു മീറ്റര്‍ വീതിയുള്ള റോഡ് ഇപ്പോള്‍ ചെളിക്കുളം. റോഡ് അടച്ചിടാന്‍ കാരണം കെ.എസ്.ടി.പിയുടെ അശാസ്ത്രീയമായ നിര്‍മാണം.

New Update
b2a5fd34-ea31-42d6-8d82-962b9e754aec

ഏറ്റുമാനൂര്‍:  എം.സി. റോഡില്‍ നിന്ന് അതിരമ്പുഴ റോഡിലേക്കുള്ള ലിങ്ക് റോഡ് വാഹന യാത്രാ സൗകര്യമില്ലാതെ അടഞ്ഞുകിടക്കുന്നു. യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന ആറു മീറ്റര്‍ വീതിയുള്ള റോഡ് ഇപ്പോള്‍ ചെളിക്കുകളമായി മാറിയിരിക്കുകയാണ്.

Advertisment

സ്വകാര്യ, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റുകളിലേക്കും മത്സ്യ മാര്‍ക്കറ്റിലേക്കും  ഉള്‍പ്പെടെ നൂറുകണക്കിനു യാത്രക്കാര്‍ എളുപ്പത്തില്‍ പോയിരുന്ന വഴിയായിരുന്നു ഇത്.   കോടതി, ട്രഷറി എന്നിവയിലേക്ക് പോകുന്ന ഉദ്യോഗസ്ഥന്മാരും,  ഗേള്‍സ് ഹൈസ്‌കൂളിലെ കുട്ടികളും ഈ റോഡിനെ ഏറെ ആശ്രയിച്ചിരുന്നു. റോഡ് അടഞ്ഞു കിടക്കുന്നതിനാല്‍ സമയ നഷ്ടമുണ്ടായ ബസ് കിട്ടാതെയും മറ്റും വലയുന്നവരുടെ എണ്ണം ഏറുകയാണ്.

എം.സി. റോഡ് നവീകരിച്ച കെ.എസ്.ടി.പിയുടെ അശാസ്ത്രീയമായ നിര്‍മാണമാണ്  റോഡ് അടച്ചിടാന്‍ കാരണമായത്. ഇവിടെ  വെള്ളം ഒഴുകിക്കൊണ്ടിരുന്ന  സ്ലാബുകള്‍ക്ക് അടിയിലുള്ള ഓട മുഴുവന്‍ മണ്ണും ചെളിയും കയറി അടഞ്ഞ അവസ്ഥയായിരുന്നു. മണ്ണ് മാറ്റാതെ കലുങ്ക് നിര്‍മാണം  എന്ന പേരില്‍ പാരപിറ്റ് മാത്രം കെട്ടി. ഇതോടെ, ലിങ്ക് റോഡിന്റെ എം.സി. റോഡിലേക്കുള്ള കവാടം അടഞ്ഞു.

സൗകര്യപ്രദമായി  ചെറു വാഹനങ്ങള്‍ അതിരമ്പുഴ റോഡില്‍ നിന്ന്  എം.സി റോഡിലോട്ട് പോയിരുന്ന കവാടമാണ് ഇതോടെ ഇല്ലാതായാത്. മണ്ണു മാറ്റി ശാസ്ത്രീയമായി കലുങ്ക് പണിയാതെ പാരപ്പറ്റ് മാത്രം കിട്ടിയതില്‍ അഴിമതിയുണ്ടോ എന്നു സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
വെള്ളക്കെട്ടും ചെളിയും മാലിന്യവും മൂലം ഇറോഡ് കാല്‍ നടയാത്രക്കാര്‍ക്കു പോലും ദുരിതം സൃഷ്ടിക്കുകയാണ്. അടിയന്തിര ആവശ്യങ്ങള്‍ക്കായി പോയി ചെളിയില്‍ തെന്നി വീണ് അപകടമുണ്ടാകുന്നതും പതിവാണ്.

Advertisment