ഉഴവൂരിലെ കർഷകരുടെ സ്വന്തം ഉൽപന്നങ്ങൾ സമാഹരിച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ലേലം മാര്‍ക്കറ്റ് എല്ലാ വെള്ളിയാഴ്ചയും ഉഴവൂര്‍ പഞ്ചായത്തിന് സമീപം

New Update
karshika mela-3

ഉഴവൂര്‍: ഉഴവൂരിന്റെ മണ്ണിൽ വിളഞ്ഞ ഉഴവൂരിലെ കർഷകരുടെ സ്വന്തം ഉൽപന്നങ്ങൾ ഉഴവൂരിലെ ജനങ്ങൾക്ക് ലഭ്യമാക്കാൻ കൃഷിഭവൻ്റെ നേതൃത്വത്തിലുള്ള ലേലം മാർക്കറ്റ് എല്ലാ വെള്ളിയാഴ്ചയും ഉഴവൂർ പഞ്ചായത്തിന് സമീപം പ്രവർത്തിക്കുന്നു.

Advertisment

ഉച്ചയ്ക്ക് 1 മണി മുതൽ ഉത്പ്പന്ന സമാഹരണവും 3 മണി മുതൽ ലേലവും നടക്കുന്നു. ഉഴവൂർ നിവാസികളായ നിങ്ങളുടെ എറ്റവും കുറഞ്ഞ അളവിലുള്ള ഉൽപന്നങ്ങളും ഇവിടെ സ്വീകരിക്കുന്നതാണ്. 

കൂടാതെ നിങ്ങളുടെ വീടുകളിലേക്ക് ആവശ്യമായ അളവിൽ ഇടനിലക്കാരില്ലാതെ ഗുണനിലവാരമുള്ള ഫ്രഷ് കാർഷിക ഉൽപന്നങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാം. 

നിങ്ങൾക്ക് ഏതെങ്കിലും ഉൽപന്നങ്ങൾ നൽകുന്നതിനോ ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനുമായി ഉഴവൂർ കൃഷി ഭവനുമായി ബന്ധപെടുക - 9383470782.

Advertisment