Advertisment

കോട്ടയം നാലുതോട്ടില്‍ ഇന്നു മുതല്‍ നെല്ലു സംഭരണം ആരംഭിക്കും, സംഭരിക്കുന്നത് കൊയ്തു കൂട്ടി 26  ദിവസം പിന്നിട്ട നെല്ല്, സംഭരണം ആരംഭിക്കുന്നത് പാഡി മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ വിഷയത്തില്‍ ഇടപെട്ടതോടെ

New Update
paddy-new-827x538.gif

കോട്ടയം: അയ്മനം പരിപ്പ് നാലുതോട് പാടത്തെ കര്‍ഷക കണ്ണീരിന്  പരിഹാരം,  കൊയ്ത് പാടത്തു കൂട്ടിയിട്ട് 26  ദിവസം പിന്നിട്ട നെല്ല് ഇന്നു മുതല്‍ സംഭരിച്ചു തുടങ്ങും. മില്ലുകാര്‍ സംഭരിക്കാതെ മാറി നിന്നതോടെ, നാലുതോട് പാടശേഖരത്തിലെ കര്‍ഷകര്‍ ദുരിതത്തിലായിരുന്നു.    സപ്ലൈകോ പാഡി മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ വിഷയത്തില്‍ ഇടപെടുകയും ഇന്നു മുതല്‍ സംഭരണം ആരംഭിക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കുകയുമായിരുന്നു.

Advertisment

കൊയ്ത് കൂട്ടിയ നെല്ല് നശിക്കാതെ സൂക്ഷിക്കാന്‍ കര്‍ഷകര്‍ വിയര്‍പ്പൊഴുക്കി വരികയായിരുന്നു. വേനല്‍ മഴ ശക്തമായി വരുന്നതിനാല്‍ ഏറെ ദിവസം നെല്ല് സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. 91 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തിലെ എട്ടു ലോഡാണു നെല്ലാണു കൂടിക്കിടക്കുന്നത്. ഏതാനും ദിവസങ്ങളായി സപ്ലൈകോ  അധികൃതര്‍ പാടശേഖരത്തിലെത്തി നെല്ല് ശേഖരിക്കുകയും മില്ലുകാരെ കാണിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു വരികയുമായിരുന്നു.

അതേസമയം, തിരുവാര്‍പ്പ് തിരുവായ്ക്കരി പാടശേഖരത്തിലെ നെല്ല് സംഭരണത്തിന്റെ കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.  തോട്ടില്‍ പോള നിറഞ്ഞു കിടക്കുന്നതാണു ഇവിടെ നെല്ലു സംഭരണം തടസപ്പെടാന്‍ കാരണം.

 

Advertisment