Advertisment

കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥിയോട് ട്രെയിന്‍ യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയ ആര്‍.പി.എഫ് ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസെടുത്ത് ഭിന്നശേഷി കമ്മിഷന്‍. ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടിയെന്താണെന്ന് ഏഴു ദിവസത്തിനകം കമ്മിഷനെ അറിയിക്കാന്‍ ചെങ്ങന്നൂര്‍ പോലീസിന് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥിക്കു നേരെ ദുരനുഭവമുണ്ടായത് ചെങ്ങന്നൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ

New Update
train halff.jpg

ചങ്ങനാശേരി: ട്രെയിന്‍ യാത്രയ്ക്കിടെ കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥിയോട് അപമര്യാദയായി പെരുമാറിയ ആര്‍.പി.എഫ് ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസെടുത്ത് ഭിന്നശേഷി കമ്മിഷന്‍. ചെങ്ങന്നൂര്‍ ആര്‍.പി.എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗിരികുമാറിനെതിരെ സ്വീകരിച്ച നടപടിയെന്താണെന്ന് ഏഴ് ദിവസത്തിനകം കമ്മിഷനെ അറിയിക്കാന്‍ ചെങ്ങന്നൂര്‍ പോലീസിനു നിര്‍ദേശം നല്‍കി. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത്. ചെങ്ങന്നൂര്‍ സ്വദേശിയായ സുബിനെന്ന യുവാവിനാണു ദുരനുഭവമുണ്ടായത്.

Advertisment

കഴിഞ്ഞ മാസം 20നു നടന്ന സംഭവത്തില്‍ സുബിന്‍ ഔദ്യോഗികമായി പരാതി കൊടുത്തിട്ടില്ല. എന്നാല്‍ വാര്‍ത്തകളില്‍ നിന്നും സംഭവം അറിഞ്ഞ കമ്മിഷന്‍ സുബിനെ വിളിച്ചു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം സ്വമേധയാ കേസെടുക്കുകയായിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് എറണാകുളത്തേക്കു യാത്ര ചെയ്യാനെത്തിയ സുബിന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥനില്‍നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

കുറ്റാരോപിതനായ എ.എസ്.ഐ ഗിരികുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് താക്കീത് നല്‍കി കേസ് അവസാനിപ്പിക്കാനാണ് എറണാകുളം അഡീഷനല്‍ പോലീസ് കമ്മിഷണര്‍ ശ്രമിച്ചതെന്നും ഭിന്നശേഷിക്കാര്‍ക്കു സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സൗകര്യം ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കുന്നതിനെക്കുറിച്ച് യാതൊരുമറുപടിയും ലഭിച്ചില്ലെന്നും പരാതിക്കാരനായ സുബിന്‍ വര്‍ഗീസ് പറയുന്നു.

Advertisment