കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡ് മൈതാനത്ത് സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയില്‍ താല്‍ക്കാലിക കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കുന്നതിനു കരാര്‍ വ്യവസ്ഥകളില്‍ ഇന്നു തീരുമാനം. ഉച്ചകഴിഞ്ഞു രണ്ടിനു ചേരുന്ന നഗരസഭ കൗണ്‍സില്‍ വിഷയം പരിഗണിക്കും. കാത്തിരിപ്പു കേന്ദ്രത്തിന്റെ മാതൃകയും കൗണ്‍സിലില്‍ അവതരിപ്പിക്കും.
നഗരത്തിലെ വ്യാപാരിയാണു കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കാന്‍ തയാറായിട്ടുള്ളത്. തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപിങ് ഷോപ്പിങ് കോംപ്ലക്‌സില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ പുനരധിവാസവും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. കെട്ടിടം പൊളിച്ചാല്‍ താല്‍ക്കാലിക കടമുറികള്‍ നിര്‍മിക്കാന്‍ 2022 നവംബറില്‍ ചേര്‍ന്ന അടിയന്തിര യോഗം തീരുമാനിച്ചിരുന്നു.
എന്നാല്‍ കെട്ടിടം പൊളിച്ചുകളഞ്ഞതോടെ ഈ വിഷയം അധികൃതര്‍ അവഗണിക്കുകയായിരുന്നു. ഇതു സംബന്ധിച്ചു ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും കേസുണ്ട്.