കോട്ടയം മാറ്റൊലിയുടെ ബൈബിൾ ഡ്രമാസ്കോപ്പ് നാടകം 'ഒലിവ് മരങ്ങൾ സാക്ഷി' വെള്ളിയാഴ്ച വൈകിട്ട് 6 ന് പാലാ മരിയസദനം ഓഡിറ്റോറിയത്തിൽ. പാലാ രൂപതാധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
olive marangal sakshi drama

പാലാ: കോട്ടയം മാറ്റൊലിയുടെ ബൈബിൾ ഡ്രമാസ്കോപ്പ് നാടകം 'ഒലിവ് മരങ്ങൾ സാക്ഷി' ഡിസംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 ന് പാലാ മരിയസദനം ഓഡിറ്റോറിയത്തിൽ അഭിവന്ദ്യ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

Advertisment

പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ ഷാജു തുരുത്തൻ, പ്രശസ്ത സിനി ആർട്ടിസ്റ്റ് ചാലി പാലാ, മനോജ്‌ ബി നായർ 
(ഗുരുവായൂർ ദേവസ്വം ബോർഡ്‌ മെമ്പർ), സാമൂഹ്യപ്രവർത്തക നിഷ ജോസ്, മരിയ സദനം ഡയറക്ടർ സന്തോഷ്‌ ജോസഫ്, കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, ഫാ. ഇമ്മാനുവേൽ പാറേക്കാട്ട് (ഫിനാൻസ് ഡയറക്ടർ, മാർ സ്ലീവ മെഡിസിറ്റി, പാലാ), ഫാ. റോയി മാത്യു വടക്കേൽ (ഡയറക്ടർ എയ്ഞ്ചൽ വില്ലേജ്), ഡോ. ജോസ് ജോസഫ് (മുൻ പ്രിൻസിപ്പൽ, മെഡിക്കൽ കോളേജ് കോട്ടയം, പ്രിൻസിപ്പൽ അൽ അസർ മെഡിക്കൽ കോളേജ്, തൊടുപുഴ), ഫാ. ജോർജ് പഴേപറമ്പിൽ (വികാർ, സെന്റ് ഡൊമിനിക് പള്ളി, മുണ്ടാങ്കൽ), റവ.ഡോ. ജോർജ് അമ്പഴത്തുങ്കൽ (വികാർ, സെന്റ് ആന്റണി ദി ആബട്ട് പള്ളി ഇളംതോട്ടം), സിസ്റ്റർ ലിറ്റി സേവ്യർ (പ്രിൻസിപ്പൽ, ആശാനിലയം സ്പെഷ്യൽ സ്കൂൾ) തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. 

രാജു കുന്നക്കാട്ട് ആണ് നാടകത്തിന്റെ രചന. സംവിധാനം ബെന്നി ആനിക്കാട്. ആവിഷ്കാരം ജോർജ് ചെറിയാൻ.

Advertisment