മില്യനയർ ഫാർമർ ഓഫ് ഇന്ത്യാ ദേശീയ പുരസ്കാര ജേതാവ് വി.ജെ ബേബി വെള്ളിയേപ്പള്ളിയെ ഭാരതീയ മസ്ദൂര്‍ സംഘം ആദരിച്ചു

New Update
bms pala

പാലാ: ഭാരതത്തിലെ ഏറ്റവും മികച്ച ഏലം കർഷകനുള്ള "മില്യനയർ ഓഫ് ഇന്ത്യാ "ദേശീയ പുരസ്കാര ജേതാവ് വി.ജെ ബേബി വെള്ളാപ്പള്ളിയെ ഭാരതീയ മസ്ദൂർ സംഘം (ബിഎംഎസ്) ആദരിച്ചു. 

Advertisment

പാലായിലെ പ്രമുഖ പ്ലാൻ്റർ ആയിരുന്ന പരേതനായ വി.എം ജോസഫ് (കൊച്ചേട്ടൻ) വെള്ളിയേപ്പള്ളിയുടെ മകനാണ്. രാജക്കാട് "പാലാ എസ്റ്റേറ്റി "ലെ നവീനവും ശാസ്ത്രീയവുമായ ഏലം കൃഷിയ്ക്കാണ് ഭാരത സർക്കാരിൻ്റെ പുരസ്കാരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വി.ജെ ബേബിക്ക് നൽകിയിട്ടുള്ളത്.

കാർഷിക മേഖലയിലെ 45 വർഷത്തെ അനുഭവസമ്പത്തും, വ്യാപര മേഖലയിലെ സജീവ സാന്നിദ്ധ്യവുമാണ് വി.ജെ ബേബിയെ ദേശീയ പുരസ്ക്കാരപദവിയിലേക്ക് എത്തിച്ചിട്ടുള്ളത്.

പുതിയ തലമുറ കാർഷിക മേഖലകളിൽ നിന്ന് അകലുമ്പോൾ ആസ്ട്രേലിയയിൽ എൻജീനീയറിംഗിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുള്ള മകൻ ജോയൽ മൈക്കിളും അച്ഛൻ്റെ ഒപ്പം ഏലം കൃഷിയിൽ സജീവ സാന്നിദ്ധ്യമായി പുതുവിപ്ലവം സൃഷ്ടിച്ച് പുതുതലമുറക്ക് മാതൃക ആകുകയാണ്.

പാലായിൽ നടന്ന സ്നേഹാദരവിൽ ബിഎംഎസ് ദേശീയ നിർവ്വാഹക സമിതിയംഗം കെ.കെ. വിജയകുമാർ, ജില്ലാ സെക്രട്ടറി പി.ആര്‍ രാജീവ്, ആര്‍എസ്എസ് കോട്ടയം വിഭാഗ് വ്യവസ്ഥ പ്രമുഖ് ഡി. പ്രസാദ്, മേഖല സെക്രട്ടറി ആര്‍ ശങ്കരൻകുട്ടി നിലപ്പന, വൈസ് പ്രസിഡൻ്റ് ശുഭസുന്ദർ രാജ് എന്നിവർ പങ്കെടുത്തു.

Advertisment