രാമപുരം മാർ ആഗസ്തിനോസ് കോളജിൽ ആശംസകൾ അറിയിച്ച് ക്രിസ്മസ് പാപ്പാ കുതിരപ്പുറത്ത് എത്തി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
ramapuram mar augustinos college christmas

രാമപുരം: മാർ ആഗസ്തിനോസ് കോളജിൽ വിപുലമായ ക്രിസ്മസ് അഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്റ്റുഡൻസ് യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികളും കലാപരിപാടികളും നടത്തി.

Advertisment

കുതിരപ്പുറത്ത് കയറി വന്ന ക്രിസ്മസ് പപ്പാ ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി. ഗുഹയുടെ മാതൃകയിൽ നിർമ്മിച്ച വലിയ പുൽക്കൂട് ശ്രദ്ധേയമായി.

ക്രിസ്മസ് കരോൾ ഗാനമത്സരം, പുൽക്കൂട് മത്സരം, ഓൾഡ് ഈസ് ഗോൾഡ് സംഗീത മത്സരം, ക്രിസ്മസ് ട്രീ, സ്പോട്ട് കൊറിയോഗ്രാഫി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

കോളേജ് മാനേജർ റവ ഫാ ബർക്മെൻസ് കുന്നുംപുറം ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കമ്പ് അധ്യക്ഷത വഹിച്ചു. 

വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കമ്പ്, കോളേജ്‌ ചെയർമാൻ ഡോയൽ അഗസ്റ്റിൻ, വൈസ് ചെയർപേഴ്സൺ ജൂണ മരിയ ഷാജി മറ്റ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment