മാർസ്ലീവാ മെഡിസിറ്റിയും പിതൃവേദി കടനാട് മേഖലയും സംയുക്തമായി കടനാട് സെന്‍റ് അഗസ്റ്റിന്‍ ഫൊറോന പള്ളി പാരീഷ് ഹാളില്‍ പക്ഷാഘാത ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

New Update
stroke awaireness seminar

കടനാട് പിതൃവേദിയുടെ ആഭിമുഖ്യത്തിൽ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു നടത്തിയ പക്ഷാഘാതം ബോധവൽക്കരണ സെമിനാർ കടനാട് പള്ളി വികാരി റവ.ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര ഉദ്ഘാടനം ചെയ്യുന്നു. ബിൻസ് തൊടുകയിൽ, ഡോക്ടർ ജോസി . ജെ.വള്ളിപ്പാലം,ഡേവിസ് .കെ. മാത്യു കല്ലറയ്ക്കൽ,ജോർജ് നരിക്കാട്ട് തുടങ്ങിയവർ സമീപം

കടനാട്: പിതൃവേദി കടനാട് മേഖലയുടെ ആഭിമുഖ്യത്തിൽ മാർസ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ പാരീഷ് ഹാളിൽവെച്ച് പക്ഷാഘാത ബോധവൽക്കരണ സെമിനാർ നടത്തി. 

Advertisment

കടനാട് മേഖല ഡയറക്ടർ റവ.ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര സെമിനാർ ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡന്റ്‌ ഡേവീസ് കെ.മാത്യു കല്ലറയ്ക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

stroke awaireness seminar-2

മാർ സ്ലീവാ മെഡിസിറ്റി ന്യൂറോളജി വിഭാഗം കൺസൾട്ടൻ്റ്  ഡോക്ടർ ജോസി. ജെ.വള്ളിപ്പാലം ക്ലാസ്സ്‌ നയിച്ചു.

പാലാ രൂപത പിതൃവേദി ട്രഷറർ ബിൻസ് തൊടുകയിൽ, എക്സിക്യൂട്ടീവ് അംഗം ജോർജ് നരിക്കാട്ട്, പ്രോഗ്രാം കോർഡിനേറ്റർ അനീഷ്, പ്രദീപ് ഔസേപ്പറമ്പിൽ, രാജേഷ് പുളിക്കൽ, ബെന്നി കാക്കിയാനിയിൽ എന്നിവർ പ്രസംഗിച്ചു.

വിവിധ ഇടവകകളിൽനിന്നായി നൂറോളം പേർ സെമിനാറിൽ പങ്കെടുത്തു.

സെബാസ്റ്റ്യൻ ചവണിയാങ്കൽ, ജെയിംസ് പോൾ പ്ലാശനാൽ, തോമസ് വള്ളോംപുരയിടം, ബേബി നെല്ലൻകുഴിയിൽ, ജോയി വടശ്ശേരിൽ, ബെന്നി ഈന്തനാക്കുന്നേൽ, ബിജു ഞള്ളായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment