/sathyam/media/media_files/2025/01/03/Ii7QUW6gVLLTZs6DkVK4.jpg)
ഇടമറ്റം: ഇടമറ്റം കെ.ടി.ജെ.എം ഹൈസ്‌കൂളിലെ 1974-75 വര്‍ഷത്തെ എസ്.എസ്.എല്‍.സി. ബാച്ചില്‍ പഠിച്ചിരുന്ന കുട്ടികള്‍ അന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒത്തു ചേരുന്നു.
'ഹൃദയ സംഗമം 2025' എന്നു പേരിട്ടിരിക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ നാലു ഡിവിഷനുകളിലായി പഠിച്ചിരുന്ന 102 വിദ്യാര്‍ഥികളില്‍ 90 പേരും അന്നത്തെ പതിനഞ്ചോളം അധ്യാപകരും പങ്കെടുക്കും.
/sathyam/media/media_files/2025/01/03/vnW3VkSGwtyl99diaCXd.jpg)
ജനുവരി നാലിനു രാവിലെ 9.30ന് രജിസ്‌ട്രേഷനോടെ പരിപാടികള്‍ക്കു തുടക്കം കുറിക്കും. 10ന് സ്‌കൂള്‍ ഹാളില്‍ പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ഒത്തു ചേരും. ചടങ്ങില്‍ വേര്‍പിരിഞ്ഞുപോയ സ്‌കൂള്‍ മാനേജരേയും 11 അധ്യാപകരേയും 2 അനധ്യാപകരേയും അനുസ്മരിക്കും.
/sathyam/media/media_files/2025/01/03/hG4f41fruwjSx3ZoZR8j.jpg)
തുടര്‍ച്ച് ഉച്ചഭക്ഷണത്തിനു ശേഷം പഴയ ക്ലാസ് മുറിയില്‍ ഒത്തു ചേര്‍ന്നു പോയ കാലത്തിന്റെ സ്മരണകള്‍ പുതുക്കും. ജീവിതത്തിന്റെ നാനാതുറകളില്‍ എത്തിച്ചേര്‍ന്ന പൂര്‍വ വിദ്യാര്‍ഥികളായ മുന്‍ വൈസ്ചാൻസലര്‍ ബാബു സെബാസ്റ്റ്യന്‍, ഡോ. മേരി ജയിംസ്, നഴ്‌സുമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവർ അവരുടെ ഓര്‍മ്മകള്‍ പങ്കുവെക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us