കാവുംകണ്ടം: നിർമലമായ ദൈവസ്നേഹവും സുകൃതജീവിതവും വഴി വിശുദ്ധിയുടെ പരിമളം പരത്തുന്ന തിരുസഭയുടെ ആരാമത്തിലെ പനിനീർ പുഷ്പങ്ങളായ കാവും കണ്ടം പള്ളി മധ്യസ്ഥയായ വിശുദ്ധ മരിയ ഗൊരേത്തിയുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും പ്രധാന തിരുനാൾ 5-ാം തീയതി ഞായറാഴ്ച ആഘോഷിക്കും.
വിശുദ്ധ മരിയ ഗൊരേത്തിയുടെ നാമധേയത്തിൽ ഉള്ളതും തിരുശേഷിപ്പ് സൂക്ഷിക്കുന്നതും ആയ പാലാ രൂപതയിലെ ഏക ദേവാലയമാണ് കാവും കണ്ടം പള്ളി.
ഞായറാഴ്ച പ്രധാന തിരുനാളായി ആഘോഷിക്കും. രാവിലെ 6.30ന് ആഘോഷമായ വിശുദ്ധ കുർബാന, തിരുസ്വരൂപ പ്രതിഷ്ഠ.
വൈകിട്ട് 3 30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ഫാ.ദേവസ്യാച്ചൻ വട്ടപ്പലം. 5 .45ന് തിരുനാൾ പ്രദക്ഷിണം കാവുംകണ്ടം ടൗണിലെ മാതാവിൻ്റെ കുരിശു കപ്പേളയിലേക്ക്.
6.30ന് ലദീഞ്ഞ്, 7.30ന് സമാപന ആശീർവ്വാദം. തുടര്‍ന്ന് ആകാശ വിസ്മയം, ലൈറ്റ് & സൗണ്ട് ഷോ, വാദ്യമേള വിസ്മയം, കൊച്ചിൻ സംഗമിത്ര അവതരിപ്പിക്കുന്ന നാടകം - ഇരട്ട നഗരം.