Advertisment

തെറ്റായ വനം സംരക്ഷണനിയമം കാലോചിതമായി പരിഷ്കരിക്കണം - കേരള കർഷക യൂണിയൻ (എം)

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
kerala karshaka union m

കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം നേതൃ സമ്മേളനം കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് ഉദ്ഘാടനം ചെയ്യുന്നു

പാലാ: കേരള വനം സംരക്ഷണ  നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് കേരള കർഷ യൂണിയൻ (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.

Advertisment

പ്രസ്തുത നിയമത്തിൽ  പ്രാധാന്യം മനുഷ്യജീവൻ സംരക്ഷിക്കുന്നതിന് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി നിരന്തരം പോരാടുന്ന കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയെ യോഗം അഭിനന്ദിച്ചു.

ഇത്തരം പ്രവർത്തനങ്ങളിൽ ശ്രീ ജോസ് കെ മാണിയുടെ ഇടപെടലുകൾക്ക് പൂർണ്ണ പിന്തുണ യോഗം വാഗ്ദാനം ചെയ്തു.

നാടാകെ തരിശായി കിടക്കുന്ന ഏക്കർ കണക്ക് ഭൂമി പാട്ടത്തിനു കൃഷി ചെയ്യാൻ തയ്യാറുള്ള കർഷകർക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുവാൻ സർക്കാർ തയ്യാറാകണം എന്നും യോഗം ആവശ്യപ്പെട്ടു. രാജ്യത്തിന് അന്നം നൽകുന്നത് കർഷകരാണ് എന്ന സത്യം ഭരണാധികാരികൾ മറക്കരുതെന്നും യോഗം മുന്നറിയിപ്പ് നൽകി. 

നിയോജകമണ്ഡലം  പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളി അധ്യക്ഷത വഹിച്ച യോഗം കേരള കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ്‌ ഉദ്ഘാടനം ചെയ്തു.              

സംസ്ഥാന ട്രഷറർ ജോയ് നടയിൽ, നിയോജക മണ്ഡലം സെക്രട്ടറിമാരായ കെ ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ, തോമസ് നീലിയറ, പ്രദീപ്‌ ജോർജ്, ഷാജി കൊല്ലിത്തടം, അബ്രഹാം കോക്കാട്ട്, ജയ്സൺ ജോസഫ്, ജോസ് തോമസ് തെക്കേൽ, ടോമി ഇടയോടി, അബു മാത്യു, ദേവസ്യാച്ചൻ തെക്കേകരോട്ട്, രാജൻ കെ ആർ  തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment