/sathyam/media/media_files/2025/01/08/fyPjFUhgE1eLeUCQlcc2.jpg)
വൈക്കം: സെൻ്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ വജ്രജൂബിലി ആഘോഷം സമാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് നടന്ന പൊതുസമ്മേളനം അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ അധ്യക്ഷത വഹിച്ചു. സി.കെ. ആശ എം.എൽ.എ സ്‌മരണിക പ്രകാശനവും വൈക്കം മുൻസിപ്പൽ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉപഹാരസമർപ്പണവും വാർഡ് കൗൺസിലർ ആർ. സന്തോഷ് പ്രതിഭകളെ ആദരിക്കലും നിർവ്വഹിച്ചു .
സ്കൂൾ പ്രിൻസിപ്പൽ സിൽവി തോമസ് കാട്ടേത്ത്, ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിൻ പി.ടി.എ പ്രസിഡൻ്റ് എൻ.സി. തോമസ്, സെൻ്റ് ജോസഫ് ഫൊറോന പള്ളി ട്രസ്റ്റി മാത്യു ജോസഫ് കോടാലിച്ചിറ, സോണി പൂതവേലി, അധ്യാപക പ്രതിനിധി ആശ സെബാസ്റ്റ്യൻ, വിദ്യാർത്ഥികളെ പ്രതിനിധികരിച്ച് മരിയറ്റ് ജോസി, സ്‌കൂൾ ലീഡർ കുമാരി സഹല ഫാത്തിമ, ജൂബിലി കൺവീനർ മാത്യു കൂടല്ലി തുടങ്ങിയവർ പ്രസംഗിച്ചു.
വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് , അദ്ധ്യാപക രക്ഷാകർത്തൃദിനം , രാവിലെ വജ്രജൂബിലി സ്‌മാരക ആഡിറ്റോറിയത്തിൻ്റെ വെഞ്ചരിപ്പ്‌കർമ്മം എന്നിവയും നടന്നു.
വൈകിട്ട് പൊതു സമ്മേളനത്തെ തുടർന്ന് മ്യൂസിക്കൽ ബാൻ്റ് നടന്നു. ബുധനാഴ്ച രാവിലെ മുതൽ വിവിധ കലാപരിപാടികളും വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി നടക്കും.