കോട്ടയം: പുത്തനങ്ങാടിയില്‍ കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയവര്‍ പിടിയില്‍. നഗരമധ്യത്തില്‍ സ്ഥിരമായി കക്കുസ് മാലിന്യം തള്ളുന്നു എന്ന പരാതി ശക്തമായതോടെയാണു നഗരസഭാ ആരോഗ്യവിഭാഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.
ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ കോട്ടയം സംഭവം. ടാങ്കര്‍ ലോറി നഗരസഭ ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും അടങ്ങുന്ന സംഘം സാഹസികമായി പിടികുടുകയായിരുന്നു.
ലോറിയിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയെങ്കിലും രണ്ട് പേരെ ഓടിച്ചിട്ട് പിടികൂടി. ഒരാള്‍ ഓടി രക്ഷപെട്ടു.
ഇന്നലെ രാത്രിയില്‍ പരിശോധനയ്ക്ക് ഇറങ്ങിയ സ്‌ക്വാഡ് ആണ് പാറേച്ചാല്‍ ഭാഗത്ത് സംശയാസ്പദമായ രീതിയില്‍ ടാങ്കര്‍ ലോറി കണ്ടത്.
ലോറി നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് സ്‌ക്വാഡ് വാഹനം അടുത്ത് എത്തിയപ്പോഴേയ്ക്കും ഇവര്‍ അതി വേഗം വാഹനം ഓടിച്ച് പോയി. ഇതോടെ ലോറിയെ പിന്‍തുടര്‍ന്ന സംഘം, ഓട്ടത്തിനിടെ വിവരം കോട്ടയം വെസ്റ്റ് പൊലീസിനെ അറിയിച്ചു.
പുത്തനങ്ങാടി ഭാഗത്ത് എത്തിയതും ലോറി ഉപേക്ഷിച്ച് വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും ഇറങ്ങി ഓടി.
കോട്ടയം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.ടി രഞ്ജിത്തും, നഗരസഭ അംഗം അഡ്വ. ടോം കോര, തിരുവാതുക്കല്‍ സോണ്‍ പബ്‌ളിക്ക് ഹെല്‍ത്ത്
ഇന്‍സ്‌പെക്ടര്‍ എസ് സിനിയും, ജനറല്‍ സോണ്‍ പബ്‌ളിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രശ്മിയും, ജീവനക്കാരായ മനോഷ് , ഗോപാല കൃഷ്ണ ചെട്ടിയാരും , ഡ്രൈവര്‍ സാബുവും ചേര്‍ന്നാണ് ലോറി പിടിച്ചെടുക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്ത് എത്തിയ കണ്‍ട്രോള്‍ റും പോലീസിന് ഇവരെ കൈ മാറുകയും ചെയ്തു. തുടര്‍ന്ന് , വാഹനവും വെസ്റ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി. ഇവർ മുൻപും ഇത്തരത്തിൽ മാലിന്യം തള്ളിയതിന് പിടിയിലായവരാണെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.