Advertisment

ചേർപ്പുങ്കൽ പാളയം പള്ളി തിരുനാളിനോടനുബന്ധിച്ച് ജനുവരി 12 ന് മരിയ സദനത്തിലെ കലാകാരന്മാർക്കൊപ്പം സംഗീത വിരുന്നൊരുക്കാൻ സൂപ്രസിദ്ധ പിന്നണിഗായകൻ കെ. ജി മാർക്കോസ് എത്തുന്നു

New Update
palayam st. michaels church feast

പാലാ: മരിയ സദനത്തിലെ കലാകാരന്മാർക്കൊപ്പം സംഗീത വിരുന്നൊരുക്കാൻ സൂപ്രസിദ്ധ പിന്നണിഗായകൻ കെ. ജി മാർക്കോസ് എത്തുന്നു.

Advertisment

മാനസിക വെല്ലുവിളി നേരിടുന്നവരുടെ ഓർക്കസ്ട്ര എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച പാലാ മരിയ സദനം കലാസമിതിയുടെ ഗാനമേളയും മെഗാഷോയും ഉദ്ഘാടനം ചെയ്യുന്നതിനും നയിക്കുന്നതിനുമായിട്ടാണ് കെ. ജി മാർക്കോസ് എത്തുന്നത്.

ചേർപ്പുങ്കൽ പാളയം പള്ളി തിരുനാളിനോടനുബന്ധിച്ച് ജനുവരി 12 -നാണ് മരിയ സദനം കലാസമിതിയുടെ ഗാനമേളയും മെഗാഷോയും അരങ്ങേറുന്നത്.

ഈ വർഷത്തെ ഉദ്ഘാടന പ്രോഗ്രാം കെ .ജി മാർക്കോസ് നയിക്കുന്നത് കലാസമിതിക്ക് തങ്ങളുടെ അതിരുകൾ കൂടുതൽ വിശാലമാക്കാൻ അവസരമാകും.

അതു തന്നെയാണ് തങ്ങൾ ലക്ഷ്യം വച്ചതെന്നും തിരുനാൾ പ്രസുദേന്തിത്വം വഹിക്കുന്ന പാളയം താഴത്തെ തയ്യിൽ ടി .ടി. തോമസ് പറഞ്ഞു. ഇത് മറ്റു ദേവാലയങ്ങളും മാതൃകയാക്കണമെന്നാണ് തങ്ങൾക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

palayam st. michaels church feast-2

പാളയം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ജനുവരി 10, 11, 12 തീയതികളിൽ നടക്കും.

10ന്  വൈകുന്നേരം 5.45ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് കൊടിയേറ്റും.

7.15ന് ഇടവക ദിനാചരണവും തുടർന്ന്  സ്നേഹവിരുന്നും നടക്കും. 11ന് രാവിലെ 6 30ന് വി. കുർബാന, നൊവേന ഫാദർ ഷിബു പേഴും തോട്ടത്തിൽ. വൈകുന്നേരം 6ന് സെൻറ് ജോർജ് കുരിശുപള്ളിയിൽ പ്രസംഗം, ലദീഞ്ഞ്  ഫാദർ മാത്യു കന്നുവെട്ടിയേൽ, 6 .20ന് പള്ളിയിലേക്ക് പ്രദക്ഷിണം, 8.30ന് സമാപന പ്രാർത്ഥന. തുടർന്ന് ബാൻഡ് മേളവും 50 കലാകാരന്മാർ ചേർന്ന് അവതരിപ്പിക്കുന്ന പാണ്ടിമേളവും.

പ്രധാന തിരുനാൾ ദിനമായ 12ന് രാവിലെ ഏഴിന് വി.കുർബാന ഫാ.ദീപക് ഉഴുത്തുവാൽ, 9. 30ന് തിരുനാൾ കുർബാന, പ്രസംഗം എറണാകുളം അങ്കമാലി അതിരൂപതാ വികാരി ജനറാൾ മോൺ. ജേക്കബ്. ജി പാലയ്ക്കാപ്പള്ളിൽ.

11ന് പ്രദക്ഷിണം. 12.15ന് സമാപന പ്രാർത്ഥന. തുടർന്ന് ചെണ്ടമേളം, തമ്പോലം. വൈകുന്നേരം 7.00ന് പ്രശസ്ത പിന്നണിഗായകൻ കെജി മാർക്കോസ് നയിക്കുന്ന പാലാ മരിയസദനം കലാസമിതിയുടെ ഗാനമേളയും മെഗാ ഷോയും നടക്കും.

Advertisment