കോട്ടയം: ജയിൽവാസികൾക്ക് സർക്കാർ തൊഴിൽ പരിശീലനം സംഘടിപ്പിച്ചു. പാലാ സബ് ജയിലിൽ നടന്ന ചടങ്ങ് അഡീഷണൽ ജില്ലാ ജഡ്ജ് കെ.പി പ്രദീപ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രൊബേഷൻ ഓഫീസർ സബീന ബീഗം ക്ലാസെടുത്തു. എൽഇഡി ബൾബിൻറെ നിർമ്മാണത്തിൽ തെരഞ്ഞെടുക്കപ്പെട്ട അന്തേവാസികൾ പങ്കെടുത്തു.
ജയിൽ സൂപ്രണ്ട് പി.എം കമാൽ ആധ്യക്ഷ്യം വഹിച്ചു. പാലാ ഗവ. പോളിടെക്നിക്കും അലുംനി അസോസിയേഷനും ചേർന്നൊരുക്കിയ പരിശീലനത്തിന് ആനി എബ്രഹാം ഫാ. ജെയിംസ് പെരുന്നോളി,
റിനു ബി ജോസ്, ബിനു ബി ആർ, അജിത്ത്, രവികുമാർ, സെലിൻ റോയ്, അരുൺരാജ്, എം.കെ അഷറഫ് അനൂപ് റോയ്, അമൽ പി ജാനിസ്, ആൽവിൻ അജി, കെ.ആർ അമൽ, രാഹുൽ ഹരിദാസ് എന്നിവർ നേതൃത്വം നല്കി.