Advertisment

കൃഷിനാശവും മനുഷ്യനുനേരെ ആക്രമണം. കാട്ടുപന്നി സാന്നിധ്യമുള്ള 48 പ്രദേശങ്ങളെ വനംവകുപ്പിന്റെ ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി

ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാർ, സ്ഥലം എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്, കർഷക സംഘടന പ്രതിനിധി, സർക്കാരിതര സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റിയുടെ പ്രവർത്തനവും ശക്തമാക്കും.

New Update
wild pig


കോട്ടയം: കാട്ടുപന്നി സാന്നിധ്യമുള്ള 48 പ്രദേശങ്ങളെ വനംവകുപ്പിന്റെ ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. കൃഷിനാശവും മനുഷ്യനുനേരെ ആക്രമണം നടന്ന  സ്ഥലങ്ങളും പരിശോധിച്ചാണ് ഹോട്സ്പോട്ട് തയാറാക്കിയത്. 

Advertisment

ഡിവിഷനൽ  ഫോറസ്റ്റ് ഓഫിസർമാർ, സ്ഥലം എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്, കർഷക സംഘടന പ്രതിനിധി, സർക്കാരിതര സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റിയുടെ പ്രവർത്തനവും ശക്തമാക്കും. 

ഹോട്സ്പോട്ടുകൾ

എരുമേലി പഞ്ചായത്തിൽ അരുവിക്കൽ വാർഡ് 13, കാളകെട്ടി വാർഡ് 14, തളയന്തടം  വാർഡ് 16, കൊപ്പം വാർഡ് 10, വാർഡ് 18
കോരുത്തോട് പഞ്ചായത്തിൽ വാർഡ് 7, കുഴിമാവ് വാർഡ് 11 

മണിമല പഞ്ചായത്തിൽ മുക്കട വാർഡ് 6, വാർഡ് 7, പൊന്തൻപുഴ വാർഡ് 8, കരിമ്പനാകുളം വാർഡ് 9, ആൽപ്പാറ വാർഡ് 10, വെച്ചുക്കുന്ന് വാർഡ് 11, മേലെക്കവല വാർഡ് 12

പാമ്പാടി പഞ്ചായത്തിൽ വാർഡ് അഞ്ച്

കോരുത്തോട് പഞ്ചായത്തിൽ പനക്കച്ചിറ വാർഡ് 1, കൊമ്പുകുത്തി വാർഡ് 3, പട്ടാളംകുന്ന് വാർഡ് 4, കണ്ടക്കയം വാർഡ് 5, കോരുത്തോട് വാർഡ് 6, വാർഡ് 10, എരുമേലി നോർത്ത് 504, പാറമട, മാങ്ങപ്പെട്ട, മടുക്ക, കോസഡി

കൂട്ടിക്കൽ പഞ്ചായത്തിൽ ഇളംകാട്, ഏന്തയാർ, പുതുക്കാട്, ഇല്ലിരുന്നാൾകുട്ടി, കുറ്റിപ്ലാങ്ങാട്, മേലോരം, ഉറുമ്പിക്കര, വെംബ്ലി

പൂഞ്ഞാർ പഞ്ചായത്തിൽ വേങ്ങന്താനം, തിടനാട് പഞ്ചായത്തിൽ വാരിയാനിക്കാട്, മണിയാങ്കുളം

മുണ്ടക്കയം പഞ്ചായത്തിൽ പുഞ്ചവയൽ, മുണ്ടക്കയം, പറത്താനം

പാറത്തോട് പഞ്ചായത്തിൽ ചോറ്റി, ചിറ്റടി, പാലപ്ര

തീക്കോയി പഞ്ചായത്തിൽ ഒറ്റയീട്ടി, വെള്ളികുളം, മലമേൽ

തലനാട് പഞ്ചായത്തിൽ വെള്ളയാനി, മേലടുക്ക, ചൊനമല

പുഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അതിർത്തി മേഖലകളിൽ കുഴിമ്പള്ളി  വലിയവീടൻമല, കൈപ്പള്ളി, പത്തംപുഴ എന്നിവിടങ്ങളാണ് ഹോട്സ്പോട്ടുകൾ.

Advertisment