'തുടരും കപ്പ് 2025' ചലഞ്ചേഴ്സ് പുളിയന്‍മല ചാമ്പ്യന്‍മാര്‍; ഗാര്‍ഡിയന്‍സ് സിസി തിരുവനന്തപുരം റണ്ണേഴ്സ് അപ്പ്

New Update
thudarum-4

പാലാ: ''തുടരും'' മൂവി പ്രൊമോഷന്‍റെയും അതിനോട് അനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സന്നദ്ധപ്രവര്‍ത്തനങ്ങളുടെയും ഭാഗമായി എകെഎംഎഫ്‌സിഡബ്ല്യുഎ പാലാ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ഓള്‍ കേരള ക്രിക്കറ്റ് ടൂര്‍ണമെന്‍റ് - ''തുടരും കപ്പ്'' സ്പോര്‍ട്സ് അരീന പാലായില്‍ നടന്നു.

Advertisment

കേരളത്തിലെ പ്രമുഖരും പ്രഗത്ഭരുമായ കളിക്കാര്‍ വിവിധ ടീമുകളിലായി അണിനിരന്ന ടൂര്‍ണമെന്‍റില്‍
ചലഞ്ചേഴ്സ് പുളിയന്‍മല ചാമ്പ്യന്‍ഷിപ്പും, ഗാര്‍ഡിയന്‍സ് സിസി തിരുവനന്തപുരം റണ്ണേഴ്സ് അപ്പ് സ്ഥാനവും സ്വന്തമാക്കി. 

thudarum

മുത്തോലി ഗ്രാമ പഞ്ചായത്ത് 6-ാം വാര്‍ഡ് മെമ്പര്‍ സിജു ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. എകെഎംഎഫ്‌സിഡബ്ല്യുഎ കോട്ടയം ജില്ലാ കമ്മറ്റി പ്രസിഡന്‍റ് നോയല്‍ സാന്നിധ്യം വഹിച്ച് കളിക്കാര്‍ക്കും ടൂര്‍ണമെന്‍റിനും ആശംസ  അര്‍പ്പിച്ചു.

thudarum-2

എകെഎംഎഫ്‌സിഡബ്ല്യുഎ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍ അഖില്‍ സി നന്ദന്‍, ജില്ലാ എക്സിക്യൂട്ടീവ് മെമ്പര്‍ ജിഷ്ണു ജയകുമാര്‍, പാലാ ഏരിയ പ്രസിഡന്‍റ് അശ്വിന്‍ ഗോവിന്ദ്, സെക്രട്ടറി അനില്‍ പ്രസാദ്, വൈസ് പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോയ്, എക്സിക്യൂട്ടീവ് മെമ്പര്‍മാരായ രാഹുല്‍, നിഖില്‍, വിഷ്ണു, സുബിന്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്‍റിന് നേതൃത്വം വഹിച്ചു.

thudarum-3

ജനുവരി 30 -നാണ് തരുണ്‍ മൂര്‍ത്തി - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ''തുടരും'' മൂവി റിലീസ്. ചിത്രത്തിന്‍റെ സ്പെഷ്യല്‍ ഷോ ഉണ്ടായിരിക്കുന്നതാണ്.

Advertisment