Advertisment

ബൈക്കും ടോറസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. അപകടം കല്ലറ - വെച്ചൂര്‍ റോഡില്‍. പരുക്കേറ്റ യാത്രികനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

തുടര്‍ച്ചായായി റോഡില്‍ അപകടങ്ങള്‍ നടക്കുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്

New Update
accident kallara

കോട്ടയം: കല്ലറ - വെച്ചൂര്‍ റോഡില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് ഗുരുതര പരുക്ക്. ഇന്നു രാവിലെ എട്ടു മണിയോടെ തരികിടപ്പാലത്തിന് സമീപം ആണ് അപകടം ഉണ്ടായത്. 

Advertisment

ടോറസ് ഇടിച്ചു ബൈക്ക് യാത്രികന്റെ തലയ്ക്കാണു ഗുരുതര പരുക്കേറ്റത്. ഉടന്‍ തന്നെ ബൈക്ക് യാത്രികനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചായായി റോഡില്‍ അപകടങ്ങള്‍ നടക്കുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. 

ഇടുങ്ങിയ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന പുല്ലുകളും കാടുകളും ബൈക്ക് യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. സമീപകലത്ത് റോഡിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ വാഹനങ്ങളുടെ തിരക്ക് ക്രമാതീതമായി ഉയരുന്നിട്ടുണ്ട്.

പക്ഷേ, അധികാരികള്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കാതെ കണ്ണടയ്ക്കുന്തോറും അപകടങ്ങള്‍ തുടര്‍ക്കഥയാവുമെന്ന് നാട്ടുകാര്‍ പറയുന്നു.

Advertisment