മീനച്ചില്‍: മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ ഇടമറ്റം പാടശേഖരത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി ജോർജ് നിർവഹിച്ചു.
/sathyam/media/media_files/2025/01/27/QfdbkRH2apxdKvt8bZsc.jpg)
പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി. മീനച്ചിൽ പഞ്ചായത്തിലെ ഏകദേശം 40 ഏക്കർ പാടത്താണ് നെൽകൃഷി നടത്തിയത്.
/sathyam/media/media_files/2025/01/27/IhCTeEl2KntCV1CpWvDD.jpg)
മീനച്ചിൽ സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ. ജോസ് ടോം, ളാലം ബ്ലോക്ക് മെമ്പർമാരായ ജോസ് ചെമ്പകശ്ശേരി, ഷിബു പൂവേലിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോയി കുഴിപ്പാല, സാജോ പൂവത്താനി, വൈസ് പ്രസിഡണ്ട് ലിൻസി മാർട്ടിൻ, വാർഡ് മെമ്പർ ബിജു തുണ്ടിയിൽ, കെ.പി ജോസഫ് കുന്നത്തുപുരയിടം, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ബിനോയ് നരിതൂക്കിൽ, പഞ്ചായത്ത് മെമ്പർമാരായ ഇന്ദു പ്രകാശ്, നളിനി ശ്രീധരൻ, ലിസമ്മ ഷാജൻ, ജയശ്രീ സന്തോഷ്, ബിജു ജേക്കബ്, ബിന്ദു ശശികുമാർ, സി.ഡി.എസ് ചെയർ പേഴ്സൺ ശ്രീലത ഹരിദാസ്, കൃഷി ഓഫീസർ അഖിൽ കെ രാജു, മോൻസ് കുമ്പളന്താനം,സജീവ് പാറക്കടവിൽ തുടങ്ങിയവർ പ്രസംഗിച്ചു.