അരുവിത്തുറ: കൗമാര കലാവസന്തത്തിന്റെ ചിലമ്പൊലികളുമായി സെൻറ് ജോർജ് കോളേജിൽ ആർട്സ് ഫെസ്റ്റിന് തുടക്കമായി.
'ചിലമ്പ് 2025' എന്ന് പേരിട്ട കലാമാമാങ്കത്തിൻ്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ് നിർവഹിച്ചു.
/sathyam/media/media_files/2025/01/27/pxsj6JNrjr7g5mhE57UB.jpg)
ചടങ്ങിൽ കോളേജ് ബര്‍സാര്‍ റവ. ഫാ. ബിജു കുന്നയ്ക്കാട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, സ്‌റ്റാഫ് കോഡിനേറ്റർ ജോബി ജോസഫ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ ജിത്തു ബിനു, വൈസ് ചെയർപേഴ്സൺ സോനാ മോൾ, ജനറല്‍ സെക്രട്ടറി മുഹമ്മദ് സഫാൻ നൗഷാദ്, ആർട്സ്സ് ക്ലബ്ബ് സെക്രട്ടറി ഫായിസാ ഷെമീർ തുടങ്ങിയവർ സംസാരിച്ചു.
2 ദിവസം 3 വേദികളിലായി 64 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങൾ ചൊവ്വാഴ്ച്ച സമാപിക്കും.