കാവുംകണ്ടം: കാവുംകണ്ടം സെന്‍റ് മരിയ ഗോരെത്തി ഇടവകയിൽ സന്മനസ് എന്ന പേരിൽ പുരുഷ സ്വാശ്രയ സംഘം ആരംഭിച്ചു. കാവുംകണ്ടം പാരീഷ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഫാ. സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ചു.
ഡേവിസ് കെ. മാത്യു കല്ലറയ്ക്കൽ ആമുഖപ്രഭാഷണം നടത്തി. ജോസ് കോഴിക്കോട്ട് മുഖ്യപ്രഭാഷണം നടത്തി. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉപ്പുമാക്കൽ സ്വാശ്രയ സംഘം ഉദ്ഘാടനം ചെയ്തു.
സമാന ചിന്താഗതിക്കാരായ ആളുകൾ ഒരുമിച്ചുകൂടി പരസ്പരം കൈത്താങ്ങായി മാറുന്ന പ്രവർത്തന ശൈലി മാതൃകാപരമാണ്. പരസ്പര സ്നേഹവും സഹകരണവും കൂട്ടായ്മയും വർധിപ്പിക്കുവാൻ സ്വാശ്രയ സംഘാംഗങ്ങൾക്ക് സാധിക്കട്ടെ എന്ന് ജിജി തമ്പി ആശംസിച്ചു.
ഒരു ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റാൻ സ്വാശ്രയ സംഘം പോലെയുള്ള കൂട്ടായ്മയ്ക്ക് കഴിയും എന്ന് പഞ്ചായത്ത് പ്രസിഡന്റ് കൂട്ടായ്മയിൽ ഓർമ്മപ്പെടുത്തി. ഇടവകയിലെ 25 ഓളം പുരുഷന്മാർ സമ്പാദ്യ ശീലം, മിതവ്യയശീലം, തൊഴിൽ സംരംഭോപാധികൾ എന്നിവ ലക്ഷ്യം വെച്ചുകൊണ്ട് ആരംഭിച്ച കൂട്ടായ്മയാണ് സന്മനസ്സ് സ്വാശ്രയസംഘം.
ജോസുകുട്ടി വഞ്ചിക്കച്ചാലിൽ, രഞ്ജി തോട്ടാക്കുന്നേൽ, സിജു കോഴിക്കോട്ട്, റ്റോം കൊന്നക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ.സ്കറിയ വേകത്താനം, ജോഷി കുമ്മേനിയിൽ, സെനീഷ് മനപ്പുറത്ത്, ജിബിൻ കോഴിക്കോട്ട്, ബിജു കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.