Advertisment

വനിത കമ്മിഷൻ അദാലത്ത്; 14 പരാതികൾ തീർപ്പാക്കി

ആകെ 83 പരാതികൾ പരിഗണിച്ചതിൽ 14 എണ്ണം തീർപ്പാക്കി. 66 എണ്ണം അടുത്തി അദാലത്തിലേക്കു മാറ്റി.  

New Update
wc adalath

കോട്ടയം: ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വനിതാ കമ്മിഷനംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്റെ നേതൃത്വത്തിൽ വനിതാ കമ്മിഷൻ കോട്ടയം ജില്ലാ അദാലത്തു നടത്തി.  

Advertisment

ആകെ 83 പരാതികൾ പരിഗണിച്ചതിൽ 14 എണ്ണം തീർപ്പാക്കി. 66 എണ്ണം അടുത്തി അദാലത്തിലേക്കു മാറ്റി.  

മൂന്നുകേസുകൾ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി, തിടനാട് ഗ്രാമപഞ്ചായത്ത്, തിടനാട് എസ്.എച്ച്. ഒ. എന്നിവരിൽ നിന്ന് റിപ്പോർട്ടുകൾ തേടി.  അഭിഭാഷകരായ സി.കെ. സുരേന്ദ്രൻ, സി.എ. ജോസ്, ഷൈനി ഗോപി എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു.

Advertisment