കോട്ടയം താലൂക്ക് വ്യവസായ ഓഫീസിന്റെയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംരംഭക ബോധവൽക്കരണ ശിൽപശാല സംഘടിപ്പിക്കും

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജനുവരി 29(ബുധനാഴ്ച) രാവിലെ പത്തുമണി മുതൽ സംരംഭക ബോധവൽക്കരണ ശിൽപശാല നടത്തുന്നു.

New Update
Ettumanoor Block Panchayath

കോട്ടയം: കോട്ടയം താലൂക്ക് വ്യവസായ ഓഫീസിന്റെയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജനുവരി 29(ബുധനാഴ്ച) രാവിലെ പത്തുമണി മുതൽ സംരംഭക ബോധവൽക്കരണ ശിൽപശാല നടത്തുന്നു. 

Advertisment

വിജയകരമായി സംരംഭങ്ങൾ എങ്ങനെ ആരംഭിക്കാം, വനിതാ ഗ്രൂപ്പുകൾക്ക് 75% സബ്‌സിഡി ലഭിക്കുന്ന പദ്ധതി,  എന്തൊക്കെ പദ്ധതികളും സേവനങ്ങളും ലഭ്യമാണ്, ലൈസൻസ് ഇല്ലാതെ വീടുകളിൽ ഗാർഹിക വൈദ്യുതി ഉപയോഗിച്ച് ആരംഭിക്കാവുന്ന സംരംഭങ്ങൾ, ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ ലൈസൻസുകൾ തുടങ്ങികച്ചവട സേവന ഉൽപാദന സംരംഭങ്ങൾ സംബന്ധിച്ച് ശിൽപശാലയിൽ അറിയാം. 

പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് ഏറ്റുമാനൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസറുമായി ബന്ധപ്പെടാം. ഫോൺ: 7034884945.

Advertisment